വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാടിന്റെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ശ്രദ്ധ ചെലുത്തണം: യുഡിഎഫ്, ആദിവാസി വിഷയത്തിലും പ്രത്യേക ഊന്നല്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ജില്ലയുടെ പുതിയ അമരക്കാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റ കെ.ബി നസീമക്കും, വൈസ് പ്രസിഡന്റായി അധികാരമേറ്റ എ. പ്രഭാകരന്‍ മാസ്റ്ററിനും, ദേശീയ പുരസ്‌കാരം നേടിയ മില്‍മാ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പിനും ജില്ലാ യു.ഡി.എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ വിപുലമായ സ്വീകരണം നല്‍കി. സ്വീകരണത്തിന് ആദരം ഏറ്റുവാങ്ങിയ കെ ബി നസീമ, എ പ്രഭാകരന്‍മാസ്റ്റര്‍, പി ടി ഗോപാലക്കുറുപ്പ് എന്നിവര്‍ മറുപടി പ്രസംഗം നല്‍കി.

വയനാടിന്റെ അടിസ്ഥാനപ്രശ്‌നങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്നും, ഗതാഗതം, ആരോഗ്യം, കാര്‍ഷികമേഖലകളില്‍ ജില്ലാപഞ്ചായത്തിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. മഴക്കാലം ആരംഭിച്ചതോടെ ആദിവാസി ഊരുകളില്‍ പലതും പട്ടിണിയിലാണ്. പാതിവഴിയില്‍ നിലച്ച വീടുകളുടെ ശോച്യാവസ്ഥയുമടക്കം നിരവധി പ്രശ്‌നങ്ങളാണ് അവര്‍ അഭിമുഖീകരിക്കുന്നത്. ഇതിന് പരിഹാരം കാണാന്‍ അധികാരികള്‍ക്ക് കഴിയണം. ആദിവാസികള്‍ക്ക് വര്‍ഷകാലത്ത് സൗജന്യറേഷന്‍ അടക്കമുള്ള സഹായങ്ങള്‍ നല്‍കി അവരെ സംരക്ഷിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

pkjayalakshmi-

ജില്ലയിലെ കാര്‍ഷികമേഖല പൂര്‍ണമായി തന്നെ തകര്‍ന്ന അവസ്ഥയിലാണ്. ഇതിന് അടിയന്തരമായി പരിഹാരം കാണേണ്ടതുണ്ട്. ജില്ലയില്‍ പെയ്ത കനത്തമഴയില്‍ നശിച്ച കാര്‍ഷികവിളകളുടെ നഷ്ടപരിഹാരം തിട്ടപ്പെടുത്തി അര്‍ഹരായവര്‍ക്കെല്ലാം ധനസഹായം വിതരണം ചെയ്യണമെന്നും യു ഡി എഫ് യോഗം അഭിപ്രായപ്പെട്ടു. മുന്‍മന്ത്രിയും എ ഐ സി സി അംഗവുമായി പി കെ ജയലക്ഷ്മി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ സി.പി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

ജില്ലാ യു ഡി എഫ് കണ്‍വീനര്‍ പി.പി.എ കരീം, പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ എന്‍. ഡി അപ്പച്ചന്‍, വി. എ മജീദ്, എന്‍. കെ വര്‍ഗീസ്, റസാഖ് കല്‍പ്പറ്റ, എം.എ ജോസഫ്, എം.ജി ബിജു, പി.വി ജോര്‍ജ്ജ്, എക്കണ്ടി മൊയ്തൂട്ടി, പി.കെ അസ്മത്ത്, ടി.എ ഹംസ, ഹമീദ്, കെ. മിനി, എം. ഒ ദേവസ്യ, ഇസ്മയില്‍, ദേവകി, ശകുന്തള ഷണ്‍മുഖന്‍, ഉഷാ തമ്പി, ജോസ് പാറക്കല്‍, ജോസ് കൈനിക്കുന്നേല്‍, കെ.കെ ഹനീഫ, ജിന്‍സി സണ്ണി എന്നിവര്‍ പ്രസംഗിച്ചു.

Wayanad
English summary
wayanad local news udf on district's developmental issues.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X