Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലവര്‍ഷക്കെടുതി: നഷ്ടപരിഹാരത്തിന് നിലവിലുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിക്കണം: യു ഡി എഫ്

കല്‍പ്പറ്റ: കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിക്കണമെന്ന് യുഡിഎഫ് നേതാക്കളായ മുന്‍മന്ത്രി അനൂപ് ജേക്കബ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍, മുന്‍മന്ത്രി പി കെ ജയലക്ഷ്മി, എന്‍ ഡി അപ്പച്ചന്‍, പിപിഎ കരീം എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കാര്‍ഷികമേഖലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം കര്‍ഷികരുടെ കടങ്ങള്‍ക്ക് പര്യാപ്തമല്ല. കാര്‍ഷിക വിളകള്‍ക്ക് ഭീമമായ നാശനഷ്ടങ്ങളുണ്ടെന്ന് പറയുമ്പോഴും പ്രത്യേക പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഒന്നും പറയുന്നില്ല. പ്രളയത്തിന് ഇരയായവര്‍ക്ക് സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്നും സന്നദ്ധ സംഘടനകളും, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ് കര്‍ത്തവ്യം നിര്‍വ്വഹിച്ചതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

UDF

മഹാപ്രളയത്തില്‍ നാശനഷ്ടത്തിന്റെ വ്യാപ്തി കൂട്ടിയത് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഡാമുകള്‍ തുറന്നു വിട്ടതാണ്. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം. കനത്ത മഴക്ക് സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചു. ഇതിന്റെ ഫലമാണ് പ്രളയക്കെടുതി രൂക്ഷമാക്കിയത്.

പ്രളയാനന്തര പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നടപ്പാക്കുന്നതില്‍ ന്യൂനതകള്‍ നില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ജനപ്രതിനിധികളെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കണം. ഡാമുകള്‍ തുറന്നു വിട്ടതിനെതിരെ പ്രതികരിച്ച എം.എല്‍.എമാര്‍ക്ക് നിയമസഭയില്‍ സംസാരിക്കാനുള്ള അവസരം നിഷേധിച്ചത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും നേതാക്കള്‍ വ്യക്തമാക്കി.

മഴക്കെടുതിയുമായി ബന്ധപ്പെട്ട് പുനര്‍നിര്‍മ്മാണം സത്യസന്ധമായി മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ വീടുകള്‍ അടക്കമുള്ള നാശനഷ്ടങ്ങളുടെ കണക്ക് ശാസ്ത്രീയമായി തന്നെ വിലയിരുത്തണം. ഭാഗികവും പൂര്‍ണവുമായി തകര്‍ന്ന വീടുകള്‍ക്ക് നിലവിലുള്ള മാനദണ്ഡപ്രകാരം നാമമാത്രമായ തുക മാത്രമാണ് ലഭിക്കുന്നത്.

വീടുകള്‍ക്ക് 15 ശതമാനം നാശം സംഭവിച്ചവര്‍ക്ക് 5200 രൂപ മാത്രമാണ് ലഭിക്കുക. എന്നാല്‍ ഈ വീടും വാസയോഗ്യമല്ലെന്നിരിക്കെ ലഭിക്കുന്ന നഷ്ട പരിഹാരം കൊണ്ട് ഒന്നിനും കഴിയാത്ത അവസ്ഥയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടാക്കിയ മാനദണ്ഡങ്ങളാണ് അതിരൂക്ഷമായ ബാധിച്ച ഈ കാലവര്‍ഷക്കെടുതിയിലും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ആശ്രയിക്കുന്നത്.

ഇതില്‍ മാറ്റം വരുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നാളെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ യു ഡി എഫിന്റെ പ്രതിഷേധപ്രകടനങ്ങള്‍ നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ പി.കെ ജയലക്ഷ്മി, എം.സി സെബാസ്റ്റ്യന്‍, ടി.കെ ഭൂപേഷ് എന്നിവരും പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+