Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കെടുതി: അജൈലമാലിന്യനീക്കം തുടങ്ങി; വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് യുനിസെഫും കൈകോര്‍ക്കുന്നു

കല്‍പ്പറ്റ: മഴക്കെടുതിക്ക് ശേഷമുള്ള വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് യൂനിസെഫും പങ്കാളികളാവുന്നു. ശുചീകരണം, ജലശുചീകരണം, കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന, ആരോഗ്യം, പോഷകാഹാരം എന്നീ മേഖലകളില്‍ ബോധവത്ക്കരണത്തിന് യുനിസെഫ് നേതൃത്വം നല്‍കും. യുനിസെഫും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോക്‌ടേഴ്‌സ് ഫോര്‍ യു എന്ന സംഘടനയും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്ത പരിശീലകര്‍ക്കുള്ള പരിശീലനം മൂന്ന്, നാല് തിയ്യതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ കലക്ടറേറ്റില്‍ നടക്കും. വിവിധ വകുപ്പുകള്‍ നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുന്ന മുറയ്ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കുമൊപ്പം യുനിസെഫും വയനാടിന്റെ പുനര്‍നിര്‍മാണത്തിലേര്‍പ്പെടും. ആദ്യപടിയായി മഴക്കെടുതി രൂക്ഷമായി അനുഭവപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് കുടിവെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കും. എട്ടു പഞ്ചായത്തുകളില്‍ നിന്ന് 192 സാംപിള്‍ ശേഖരിക്കാനാണ് തീരുമാനം.

AR Ajayakumar

മലിനജലം ഉപയോഗിക്കുന്നതിലൂടെയും പോഷകാഹാരത്തിന്റെ കുറവും കാരണം ശിശുമരണവും രോഗങ്ങളും കുറയ്ക്കുക ലക്ഷ്യമിട്ട് ചൈല്‍ഡ് സര്‍വൈവല്‍ ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ പ്രത്യേക യോഗവും ചേര്‍ന്നു.

അതേസമയം, മിഷന്‍ ക്ലീന്‍ വയനാടിന്റെ ഭാഗമായി വിവിധ ഗ്രാമപഞ്ചായത്ത് കേന്ദ്രങ്ങളില്‍ ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന നടപടികള്‍ തുടങ്ങി. ഹരിത കേരള മിഷന്റേയും ശുചിത്വ മിഷന്റേയും സഹകരണത്തോടെ ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ചുമതലയിലാണ് മാലിന്യ നീക്കം.

അജൈവ മാലിന്യം നീക്കം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കമ്പളക്കാട് ജില്ലാ കലക്ടര്‍ എ.ആര്‍. അജയകുമാര്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കടവന്‍ ഹംസ അധ്യക്ഷനായിരുന്നു. ശുചീകരണപ്രവൃത്തിയുടെ രണ്ടാംഘട്ടമെന്ന നിലയിലാണ് അജൈവമാലിന്യം നീക്കം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+