Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിവാസി വൃദ്ധ നഗരയാതനയില്‍: വൈശ്യന്‍ കോളനിയിലെ കറപ്പിക്ക് വേണ്ടത് വിദഗ്ധ ചികിത്സ

കല്‍പ്പറ്റ: മഴക്കെടുതിയില്‍ ഛിന്നഭിന്നമായ ആദിവാസി ഊരുകളില്‍ നിന്ന് ദൈന്യതയുടെ നേര്‍ക്കാഴ്ചയും. ജില്ലയില്‍ ഏറ്റവുമധികം മഴക്കെടുതി ബാധിച്ച കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ മൈലാടി വൈശ്യന്‍ കോളനിയിലെ കറപ്പിയെന്ന ആദിവാസി വൃദ്ധയുടെ കാഴ്ച ആരുടെയും കരളലയിക്കും. വെള്ളം കെട്ടിനിന്ന് തകര്‍ന്ന തറയില്‍, പ്ലാസ്റ്റിക് ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂരക്കടിയില്‍ ദുരിതത്തോട് മല്ലടിക്കുകയാണ് 90 വയസുകാരിയായ കറപ്പി.

കേരളം പിടിക്കാന്‍ ആര്‍എസ്എസ് ഒരുങ്ങുന്നു; 56 പരിവാര്‍ സംഘടനകളുടേയും യോഗം തൃശൂരില്‍... സമന്വയ ബൈഠക്!

ദ്രവിച്ച മരക്കട്ടിലില്‍ അത്യാവശ്യമരുന്നുകളൊന്നുമില്ലാതെ ക്ഷീണിതയായി ജീവിതം തള്ളിനീക്കുകയാണ് ഈ ആദിവാസി വൃദ്ധ. അത്യാവശ്യമരുന്നുകളൊന്നും ലഭിക്കാതെ ഓരോ ദിവസം പിന്നിടും തോറും കടുത്ത ദുരിതത്തിലേക്ക് നീങ്ങുകയാണ് അവരുടെ ജീവിതം. ആദിവാസികള്‍ക്കായി കോടികള്‍ ചിലവഴിച്ച നാട്ടിലാണ് ഈ ദൈന്യതയെന്നതാണ് ഏറെ പരിതാപകരം.

Karappi

ഭക്ഷണം കഴിച്ചാല്‍ അപ്പോള്‍ തന്നെ ഛര്‍ദ്ദിക്കും. എന്താണ് രോഗമെന്ന് പോലും അറിയാത്ത അവസ്ഥ. വെള്ളമിറക്കാനാവാത്തതോടെ ക്ഷീണിച്ച് എല്ലും തോലുമായിരിക്കുകയാണ്. മഴക്ക് ശേഷം വയനാട്ടില്‍ കാലാവസ്ഥയിലുണ്ടായ മാറ്റവും കറപ്പിക്ക് അതിജീവിക്കാനാവുന്നില്ല. രാവിലെയും രാത്രിയും വയനാട്ടില്‍ തണുപ്പ് തുടങ്ങി കഴിഞ്ഞു. വേണ്ടത്ര മറച്ചുകെട്ടില്ലാത്ത കൂരയില്‍ കാലാവസ്ഥയെ പോലും അതിജീവിക്കാനാവാതെ തുടരുകയാണ് കറപ്പി.

ചികിത്സ തേടണമെന്നുണ്ട്. എന്നാല്‍ കൈയ്യില്‍ പണമില്ല. മക്കളുടെ സ്ഥിതിയും പരിതാപകരമാണ്. ഭക്ഷണം, മരുന്ന്, ചികിത്സ, പാര്‍പ്പിടം എന്നിങ്ങനെ അടിസ്ഥാനാവശ്യങ്ങളൊന്നും ഇപ്പോഴും വൈശ്യന്‍ കോളനിയിലെ ഊരുകളില്ലെന്നതാണ് വസ്തുത. കാലവര്‍ഷക്കെടുതിയില്‍ കോളനി വെള്ളത്തിനടിയിലായപ്പോള്‍ സമീപത്തെ സ്‌കൂളിലെ ദുരിതാശ്വാസക്യാംപിലേക്ക് കറപ്പിയെയും മാറ്റി.

അവിടെ നിന്നും ലഭിച്ച കമ്പിളിപ്പുതപ്പിനുള്ളില്‍ എല്ലാം സഹിച്ച് ജീവിക്കുമ്പോഴും അധികൃതര്‍ കനിയുമെന്ന പ്രതീക്ഷ ഇപ്പോഴും അവരില്‍ ബാക്കിയുണ്ട്. ദുരിതാശ്വാസ ക്യാംപില്‍ വെച്ച് കറപ്പിയുടെ ദുരവസ്ഥ അധികൃതര്‍ കണ്ട് മടങ്ങിയെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ചികിത്സ ഉള്‍പ്പെടെ നല്‍കുമെന്ന് അധികൃതര്‍ വാഗ്ദാനം നല്‍കിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+