Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ അറവുമാലിന്യം വയനാട്ടിലേക്ക് കടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍; രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു

മാനന്തവാടി: കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും വയനാട്ടിലേക്ക് കടത്തിക്കൊണ്ടുവന്ന അറവ് മാലിന്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. രണ്ടു വണ്ടി അറവു മാലിന്യമാണ് തൊണ്ടര്‍നാട് ഹെല്‍ത്ത് ഇന്‍സ്പെക്ടറും ഗ്രാമപഞ്ചായത്തധികൃതരും ചേര്‍ന്ന് പിടികൂടിയത്.

സംഭവുമായി ബന്ധപ്പെട്ട് വാഹനങ്ങളുടെ ഡ്രൈവര്‍മാരായ തവിഞ്ഞാല്‍ കപ്പലുമാക്കല്‍ ഷാജി (49), മട്ടിലയം കുന്നിക്കല്‍ വീട് സിജിന്‍ രാജ് (25) എന്നിവരെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. മാലിന്യം കടത്തിക്കൊണ്ടുവരാന്‍ ഉപയോഗിച്ച കെഎല്‍ 72 എ 9567 മഹീന്ദ്ര പിക് അപ്പ്, കെഎല്‍ 12ബി 1884 ബൊലേറോ പിക്കപ്പ് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. രാത്രിയിലായിരുന്നു മാലിന്യം കടത്തിക്കൊണ്ടുവന്നത്.

Waste

വെള്ളിയാഴ്ച രാത്രി ഒമ്പതരയ്ക്ക് മട്ടിലയത്ത് വെച്ച് നടത്തിയ പരിശോധനയിലും ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കുമായാണ് തൊണ്ടര്‍നാട് ഹെല്‍ത്ത് ഇന്‍സ്പെക്ടറും ഗ്രാമപ ഞ്ചായത്തധികൃതരും ചേര്‍ന്ന് ഇരുവാഹനങ്ങളും അറവുമാലിന്യമടക്കം പിടികൂടിയത്. തൊണ്ടര്‍നാട് പ്രഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ പരാതി പ്രകാരം വെള്ളമുണ്ട പോലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മാലിന്യം കടത്തിയ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് പി.എ. കുര്യാക്കോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കേശവന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ വി.സി.സലീം, പഞ്ചായത്ത് സെക്രട്ടറി ബോബന്‍ ചാക്കോ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സതീഷ്, ഉണ്ണികൃഷ്ണന്‍, ഷാജി, ഫാത്തിമ പഞ്ചായത്ത് ഉദ്യോഗസ്ഥരായ ബൈജു ബാബു, ഇബ്രാഹിം, അനസ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

വടകര മുനിസിപ്പാലിറ്റി പരിധിയിലുള്ള വിവിധ സ്ഥലങ്ങളില്‍ നിന്നും, കുറ്റ്യാടി നഗരത്തില്‍ നിന്നും, കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിയില്‍ നിന്നുമുള്ള കോഴികളുടെ അറവ് മാലിന്യവും, പ്ലാസ്റ്റിക് മാലിന്യവുമാണ് പന്നിതീറ്റയെന്ന പേരില്‍ വയനാട്ടിലേക്ക് കൊണ്ടുവന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അന്യജില്ലകളില്‍ നിന്നും യാതൊരുവിധ മാലിന്യവും കൊണ്ടുവരാന്‍ പാടില്ലായെന്നുള്ള ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് അറവുമാലിന്യമടക്കം ജില്ലയിലേക്ക് കടത്തിക്കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ കോഴിമാലിന്യം പുഴയില്‍ തള്ളിയിരുന്നെങ്കിലും കുറ്റക്കാരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+