മഴകെടുതികളില്‍പ്പെട്ട് നൂല്‍പ്പുഴയും: നടപ്പാലം അപകടാവസ്ഥയില്‍; ദുരിതാശ്വാസ ക്യാംപിന് സമീപം മാലിന്യനിക്ഷേപം
സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി താലൂക്കിലെ നൂല്‍പ്പുഴയിലും മഴക്കെടുതിയിലുണ്ടായത് വന്‍നാശനഷ്ടങ്ങള്‍. പുഴയിലൂടെ കുത്തിയൊലിച്ചെത്തിയ വെള്ളപാച്ചില്‍ പാലം അപകടാവസ്ഥയിലായി. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ കണ്ണങ്കോട് പ്രദേശത്തെ തോളായി, മാതമംഗലം പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന കോണ്‍ക്രീറ്റ് പാലത്തിന്റെ തൂണാണ് തെന്നിമാറി അപകടഭീഷണിയുയര്‍ത്തി നില്‍ക്കുന്നത്.
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ പാലം നിര്‍മ്മിച്ചത്. പാലത്തിന് ഇരുവശത്തുമുള്ള പ്രദേശവാസികള്‍ക്ക് കൃഷിയിടത്തിലും മറ്റും പോകുന്നതിനുള്ള ഏകആശ്രമായിരുന്നു ഈ പാലം. ഒരുവശത്തെ തൂണ്‍ പാലത്തില്‍ നിന്നും ഇളകിമാറി നില്‍ക്കുന്ന അവസ്ഥയിലാണിപ്പോഴുള്ളത്. പാലത്തിലേക്ക് കയറുന്ന പടികളുടെ ചുവട്ടിലുള്ള മണ്ണ് ഒലിച്ചുപോയിട്ടുണ്ട്.

അടിയന്തരമാറി പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയ അപകടഭീഷണിയൊഴിവാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. കനത്തമഴയില്‍ വെള്ളം കയറി നിരവധി കൃഷികളും ഇവിടെ നശിച്ചിട്ടുണ്ട്. കൃഷിക്കാരായ ചില ഗോത്രവര്‍ഗകുടുംബങ്ങള്‍ക്കും ഇതോടെ ദുരിതത്തിലായിരിക്കുകയാണ്. നൂല്‍പ്പുള കോളനിയിലെ ഞണ്ടന്‍കൊല്ലി കോളനിയിലെ ഉണ്ടന്റെ ഒരേക്കറോളം വരുന്ന കൃഷിയിടത്തില്‍ വെള്ളംകയറി കാര്‍ഷികവിളകള്‍ നശിച്ചു.
നേന്ത്രവാഴ,കപ്പ,ചേന എന്നിവയായിരുന്നു ഇവിടെ കൃഷി ചെയ്തിരുന്നത്. ഭാര്യ മാതിയും നാലുമക്കളുമടങ്ങുന്നതാണ് ഉണ്ടന്റെ കുടുംബം. ഉണ്ടനെ പോലെ നിരവധി പേരുടെ കൃഷിയിടങ്ങളിലും വെള്ളം കയറി നാശനഷ്ടമുണ്ടായിട്ടുണ്ട്. അതേസമയം, നൂല്‍പ്പുഴയില്‍ മിഷന്‍ക്ലീന്‍ വയനാട് പദ്ധതി ആറ് കുടുംബങ്ങള്‍ക്ക് ദുരിതമായി.

ഗോത്രവര്‍ഗ കുടുംബങ്ങളെ താല്‍ക്കികമായി മാറ്റിപാര്‍പ്പിച്ച മാര്‍ക്കറ്റ സമുച്ചയത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചത് പ്രതിഷേധത്തിനുമിടയാക്കി. നൂല്‍പ്പുഴ കാക്കത്തോട്, ചാടകപ്പുര കോളനികളിലെ ആറ് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്ന കല്ലൂര്‍ 66-ല്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തിലാണ് മാലിന്യം തള്ളിയത്.
ശുചീതരണ പരിപാടികളുടെ ഭാഗമായി ശേഖരിച്ച മാലിന്യം ഇവിടെ സൂക്ഷിക്കുകയായിരുന്നു. മാര്‍ക്കറ്റിലെ ശൂന്യമായി കിടന്ന നാല് മുറികളിലാണ് മാലിന്യം നിക്ഷേപിച്ചത്. ബാക്കിയുള്ള ആറ് മുറികളിലും മാറ്റിപാര്‍പ്പിച്ചവര്‍ താമസിച്ചുവരികയായിരുന്നു. വിഷയം വിവാദമായതോടെ പഞ്ചായത്തധികൃതര്‍ സ്ഥലത്തെത്തി മാലിന്യം അടിയന്തരമായി തരംതിരിച്ചുമാറ്റുമെന്നറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications