62500 വീടുകളില്‍ ജലസംരക്ഷണ സന്ദേശമെത്തിക്കും; സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ക്യാംപയിന് വയനാട്ടില്‍ തുടക്കമായി
കല്‍പ്പറ്റ: ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ ജനങ്ങളെ ബോധവത്ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാ അതോറിറ്റിയുടെ ആഭമമുഖ്യത്തില്‍ ജലസാക്ഷരതാ ക്യാംപിന് വയനാട്ടില്‍ തുടക്കമായി. 62500 വീടുകളില്‍ ജലസംരക്ഷണ സന്ദേശമെത്തിക്കുകയെന്ന വലിയ ദൗത്യമാണ് ക്യാംപയിനിലൂടെ സാക്ഷരതാ മിഷന്‍ അതോറിറ്റി ഏറ്റെടുത്തിരിക്കുന്നത്.
ജലദൗര്‍ലഭ്യം ഏറ്റവും കുറവുണ്ടായിരുന്ന വയനാട്ടില്‍ ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുകയാണ്. മഴക്കാലത്ത് പോലും കുടിവെള്ളം കിട്ടാത്ത സ്ഥലങ്ങളില്‍ ജില്ലയിലുണ്ടെന്നതാണ് വാസ്തവം. ഈ സാഹചര്യത്തിലാണ് ജലസാക്ഷരതാ ക്യാംപന്‍ ജില്ലയില്‍ നടപ്പിലാക്കുന്നത്. ജില്ലയിലെ പത്താംതരം, ഹയര്‍സെക്കന്ററി തുല്യതാ പഠിതാക്കള്‍ക്കായി പരിപാടിയുടെ ഭാഗമായി ക്ലാസ്സുകള്‍ സംഘടിപ്പിക്കും.

സുല്‍ത്താന്‍ബത്തേരി ഡയറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ ക്യാംപയില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റായതിന് ശേഷമുള്ള നസീമയുടെ ആദ്യ ഔദ്യോഗിക പരിപാടി കൂടിയായിരുന്നു ഇത്. ജലത്തിന്റെ ഉപയോഗത്തില്‍ മിതത്വം പാലിച്ചും, മരങ്ങള്‍ നട്ടുപിടിപ്പിച്ച് മഴ വെള്ളം ഒഴുകിപോകുന്നത് നിയന്ത്രിച്ചും, ജലസ്രോതസ്സുകള്‍ സംരക്ഷിച്ചും, മഴ വെള്ള സംഭരണി നിര്‍മ്മിച്ചും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും അണിനിരക്കണമെന്ന് നസീമ പറഞ്ഞു.
ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിര്‍ പി. യു. ദാസ് ക്ലാസെടുത്തു. മനുഷ്യന്റെ ആര്‍ത്തിമൂലമുള്ള ജല ചൂഷണം, മണ്ണെടുപ്പ് എന്നിവ മൂലം ഭൂഗര്‍'ജലത്തിന്റെ സാന്നിദ്ധ്യം താഴുകയാണെന്നും, ഇത് തിരിച്ച് പിടിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.എല്‍. സാബു അധ്യക്ഷനായിരുന്നു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി, ജില്ലാപഞ്ചായത്തംഗം പി. ഇസ്മയില്‍, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി. ഹരിഹരന്‍, ഡയറ്റ് പ്രന്‍സിപ്പാള്‍ ഇ.ജെ. ലീന, ഹരിത കേരള മിഷന്‍ ജില്ലാ കോ—-ഓര്‍ഡിനേറ്റര്‍ സുധീര്‍ കിഷന്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ സെബാസ്റ്റ്യന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി. അബ്ദുള്‍ ഖാദര്‍, അസിസ്റ്റന്റ് എഡിറ്റര്‍ എന്‍. സതീഷ്‌കുമാര്‍, സാക്ഷരാതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ഉസ്മാന്‍ ഉപ്പി, ഫിലോമിന കോട്ടത്തറ, സാദനന്ദന്‍ വെണ്ടപ്പിള്ളി, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.എന്‍. ബാബു, അസി.കോ-ഓര്‍ഡിനേറ്റന്‍ സ്വയ നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications