വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ വന്യജീവി ശല്യപരിഹാരത്തിനായി 189 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ജില്ലയില്‍ വര്‍ധിച്ചുവരുന്ന വന്യജീവി ശല്യം ലഘൂകരിക്കുന്നതിനായി സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്‍ 189.04 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥല്‍ ജില്ലാവികസനസമിതി യോഗത്തില്‍ വ്യക്തമാക്കി. നോര്‍ത്ത് വയനാട് ഡിവിഷന്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ ജൂലൈ 31ന് രാവിലെ 10ന് യോഗം ചേരും.

തരിയോട് ഭാഗങ്ങളില്‍ നാട്ടി ലിറങ്ങുന്ന കാട്ടാനകളെ തിരികെ കാട്ടിലേക്ക് വിടുന്നതിന് വാച്ചര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും സൗരോര്‍ജ്ജ വേലിയുടെ അറ്റകുറ്റ പണികള്‍ നടന്നുവരികയാണെന്നും വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. 50 ലക്ഷം രൂപ ഈ സാമ്പത്തിക വര്‍ഷം നഷ്ടപരിഹാരമായി വിതരണം ചെയ്തതെന്നും, ബാക്കിയുളള 36 ലക്ഷം രൂപ ലഭ്യമാക്കാനുളള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും വനം വകുപ്പ് യോഗത്തെ അറിയിച്ചു.

District development meet

കാരാപ്പുഴ ജലസേചന പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുളള സംയുക്ത സ്ഥല പരിശോധന ആഗസ്റ്റ് നാലിന് പൂര്‍ത്തിയാകുമെന്ന് കാരാപ്പുഴ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ യോഗത്തെ അറിയിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും ജില്ലാ വികസന സമിതിയോഗത്തില്‍ ആവശ്യമുയര്‍ന്നു. നിര്‍മ്മാണ സാമഗ്രികളുടെ ക്ഷാമം പരിഹരിക്കുന്നതിന് നിയമാനുസൃതമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ക്വാറികള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.

ശക്തമായ മഴയെതുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ക്വാറികള്‍ക്ക് തുറക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് സബ്കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് യോഗത്തില്‍ വ്യക്തമാക്കി. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന എ.ഡി.എം. കെ.എം. രാജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍.സോമന്‍ എന്നിവര്‍ക്ക് യോഗത്തില്‍ യാത്രയയപ്പ് നല്‍കി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം. സുരേഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Wayanad
English summary
Wayanad Local News about wild animals attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X