വയനാട്ടില്‍ കാട്ടാന ശല്യം രൂക്ഷം: പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ്
കല്‍പ്പറ്റ: മഴക്കെടുതി മൂലം കൃഷിനശിച്ച കര്‍ഷകര്‍ക്ക് ഇരുട്ടടിയായി കാട്ടാനശല്യവും. കഴിഞ്ഞ ഏതാനം മാസങ്ങളായി ജില്ലയില്‍ കാട്ടാനശല്യം അതിരൂക്ഷമാണ്. വടക്കനാട്, മൂടക്കൊല്ലി, വാകേരി രണ്ടാം നമ്പര്‍, പുല്‍പ്പള്ളിയിലെ വിവിധ പ്രദേശങ്ങള്‍, മുള്ള ന്കൊല്ലിയിലെ വിവിധ പ്രദേശങ്ങള്‍, ഇരുളം, തുടങ്ങി വനാതിര്‍ത്തികളിലെ സ്ഥലങ്ങളില്‍ നിരവധി പേരുടെ കൃഷിയിടങ്ങളാണ് ഇതിനകം തന്നെ കാട്ടാന നശിപ്പിച്ചത്. കാര്‍ഷികവൃത്തി ഉപജീവനമാക്കിയ കര്‍ഷകരുടെ കൃഷിയിടങ്ങളാണ് ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടിരിക്കുന്നത്. സ്ഥലം പാട്ടത്തിനെടുത്തും, കിടപ്പാടം പണയം വെച്ചുമൊക്കെയാണ് കര്‍ഷകര്‍ കൃഷി നടത്തിവരുന്നത്. അപ്രതീക്ഷിതമായി ഇത് നശിപ്പിക്കപ്പെടുന്നോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ജില്ലയിലെ കര്‍ഷര്‍.
കാര്‍ഷിക കടാശ്വാസവും, മഴക്കെടുതിമൂലമുള്ള നഷ്ടപരിഹാരവുമെല്ലാം കടലാസിലൊതുങ്ങുകയാണ്. കാട്ടാനയുടെ ആക്രമണത്തില്‍ പത്തിലധികം മനുഷ്യജീവനുകളും ജില്ലയില്‍ നഷ്ടമായി. വടക്കനാട് സമരസമിതി ശക്തമായ സമരം നടത്തിയതിനെ തുടര്‍ന്ന് ആ മേഖലയിലെ ശല്യക്കാരനായ കൊമ്പനെ പിടികൂടാന്‍ വനംവകുപ്പ് ഉത്തരവിട്ടിരുന്നു. എന്നാല്‍ ആനയെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കോളര്‍ ഐഡി ഘടിപ്പിച്ച ആന കര്‍ണാടക അതിര്‍ത്തിയിലാണെന്നാണ് വനംവകുപ്പ് പറയുന്നത്. എന്നാല്‍ ആനശല്യത്തിന് യാതൊരു കുറവുമുണ്ടാകുന്നില്ല.

അതേസമയം, കാട്ടാനയിറങ്ങി നാശം വിതച്ച തരിയോട് പ്രദേശം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ സന്ദര്‍ശിച്ചു. തരിയോട് ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലാണ് നസീമ സന്ദര്‍ശനം നടത്തിയത്. തരിയോട് സെന്റ് മേരീസ് ഫൊറോന പള്ളിയുടെ മുറ്റം വരെയെത്തിയ കാട്ടാനക്കൂട്ടം നിരവധി നാശ നഷ്ടങ്ങളാണ് വരുത്തി വെച്ചത്. പ്രദേശത്ത് നിരന്തരം ഇറങ്ങുന്ന കാട്ടാനകള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നു എന്ന് മാത്രമല്ല, പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുകയാണ്.
തരിയോട് ഫൊറോന ചര്‍ച്ച് വികാരി ഫാ. ജെയിംസ് കുന്നത്തേട്ട് നാശനഷ്ടങ്ങളെ സംബന്ധിച്ച് വിശദീകരിച്ചു. സ്ഥലത്ത് വെച്ച് സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ പുരുഷോത്തമന് നായര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുമായി സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രശ്നപരിഹാരത്തിന് ശക്തമായ ഇടപെടല്‍ നടത്തുമെന്ന് അറിയിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് എം എ ജോസഫ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ജിന്‍സി സണ്ണി, ഷീജ ആന്റണി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, അപ്പച്ചന് മച്ചുകുഴി, അബ്രഹാം മാസ്റ്റര്‍, റോബര്‍ട്ട്, ബെന്നി തെക്കുംപുറം, റോയ് കോച്ചേരി, ഷാജി ജോസഫ്, കെ ജെ ജോണ്‍, കെ ജെ ബേബി, ജോസ് മാത്യു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എ എം ഷാനി തുടങ്ങിയവര്‍ സംസാരിച്ചു.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ











Click it and Unblock the Notifications