വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒന്നരലക്ഷം രൂപ ഗ്രാറ്റിവിറ്റി നല്‍കാതെ തോട്ടമുടമ കബളിപ്പിച്ചു; കേസ് വനിതാകമ്മീഷനില്‍; വിശദീകരണം ആവശ്യപ്പെടും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: തോട്ടമുടമ 1.29 ലക്ഷം രൂപയോളം ഗ്രാറ്റിവിറ്റി നല്‍കാതെ കബളിപ്പിച്ച സ്ത്രീയുടെ പരാതി ഒടുവില്‍ വനിതാകമ്മീഷന്റെ മുന്നിലെത്തി. തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ തൊഴിലുടമയില്‍ നിന്നും കടുത്ത ചൂഷണത്തിനു വിധേയമാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വനിതാകമ്മീഷന്‍ നിരീക്ഷിച്ചു.

കേസില്‍ കക്ഷി ചേര്‍ക്കപ്പെട്ട തോട്ടമുടമകള്‍ പ്രതിനിധികളെ അദാലത്തിലയക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് കമ്മീഷനെതിരെയുള്ള നിഷേധാത്മക നിലപാടാണെന്നും കമ്മീഷന്‍ വ്യക്തമാത്തി. ഇത്തരക്കാരോട് വിശദീകരണം ആവശ്യപ്പെടാനും തീരുമാനിച്ചു. ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ഇന്ന് നടന്ന വനിത കമ്മീഷന്‍ മെഗാ അദാലത്തില്‍ 48 കേസുകളാണ് ആകെ പരിഗണിച്ചത്. ഇതില്‍ 18 കേസുകള്‍ തീര്‍പ്പാക്കി.

Women commssion

മൂന്നു കേസുകള്‍ വനിത സെല്ലിനും ആറു കേസുകള്‍ വിവിധ വകുപ്പുകളുടെ അന്വേഷണത്തിനായും കൈമാറി. ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ട കേസില്‍ കൂടുതല്‍ നിയമോപദേശത്തിനായി വിട്ടു. വിവിധ കാരണങ്ങളാല്‍ 20 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിയിട്ടുണ്ട്. അസുഖത്തെ തുടര്‍ന്നു കാലുമുറിച്ചു മാറ്റേണ്ടി വന്ന ഭര്‍ത്താവുമായുള്ള ദാമ്പത്യം പ്രശ്‌നം പരിഹരിക്കാന്‍ പ്രദേശിക തലത്തില്‍ നടപടി സ്വീകരിക്കുമെന്നും അതിനായി 11ന് വീണ്ടും വരാമെന്നും അധ്യക്ഷ ഭാര്യയെ സമാധാനിപ്പിച്ചു.

മറ്റൊരു കേസില്‍, ജീവനാംശം നല്‍കണമെന്ന കമ്മീഷന്റെ നിര്‍ദേശം സ്വീകരിക്കാത്ത വ്യക്തിക്കെതിരെ നിയമനടപടിയുമായി മൂന്നോട്ടു പോകാന്‍ കമ്മീഷന്‍ പിന്തുണ ഉറപ്പു നല്‍കി. കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കേസുകളായിരുന്നു കൂടുതലും. കമ്മീഷന്‍ സംസ്ഥാന അധ്യക്ഷ എം.സി. ജോസഫൈനിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അദാലത്തില്‍ വനിത കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജിയും പങ്കെടുത്തു.

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകള്‍ക്കെതിരെ കടുത്ത ചൂഷണമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും സൈബര്‍ അക്രമങ്ങളെ നേരിടാന്‍ നിയമമുണ്ടെങ്കിലും മിക്കവര്‍ക്കുമതറിയില്ലെന്നും, നിയമ ബോധവത്കരണത്തിലൂടെ ഇതിനൊരു മാറ്റമുണ്ടാക്കാനാണ് വനിത കമ്മീഷന്‍ ലക്ഷ്യമിടുന്നതെന്ന് എം.സി. ജോസഫൈന്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്ന പ്രയോഗങ്ങളാണ് സ്ത്രീകള്‍ നേരിടുന്നതെന്നും അവര്‍ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടാനും പോക്‌സോ കേസുകളെ കുറിച്ച് സ്ത്രീകളെ ബോധവത്കരിക്കാനും ജില്ലാ അടിസ്ഥാനത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന വനിത കമ്മീഷന്‍ വ്യക്തമാക്കി. കോളജ് കാമ്പസുകളിലും പഞ്ചായത്തു തലത്തിലും നിയമ ബോധവത്കരണം നല്‍കും. ജില്ലാ തല സെമിനാര്‍ ആഗസ്റ്റ് 13 ന് മാനന്തവാടിയില്‍ സംഘടിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Wayanad
English summary
Wayanad Local News about women's commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X