വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെടുതികളില്‍ തുണയായി ഡബ്ല്യു എസ് എസ്: ദുരിതാശ്വാസക്യാംപുകളില്‍ അവശ്യസാധനക്കിറ്റുകള്‍ വിതരണം ചെയ്തു

  • By Desk
Google Oneindia Malayalam News

മാനന്തവാടി: സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നിട്ടിറങ്ങുന്ന വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളിലേക്ക് മറ്റൊരു നല്ല വാര്‍ത്ത കൂടി. കാലവര്‍ഷ കെടുതി മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമേകുന്ന പ്രവര്‍ത്തനങ്ങളുമായാണ് മാനന്തവാടി രൂപതയുടെ ഔദ്യോഗിക സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഇപ്പോള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷണ കിറ്റുകളും കമ്പിളി വസ്ത്രങ്ങളും വിതരണം ചെയ്തു. കുറുമണി, കോട്ടത്തറ, ആറാട്ടുതറ, കമ്മന, വെള്ളമുണ്ട, വാരാമ്പറ്റ, കരിങ്ങാരി, തൃകൈപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലാണ് വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി അവശ്യ സാധനങ്ങള്‍ വിതരണം ചെയ്തത്.

WSS

റെവന്യു വകുപ്പിന്റെ സഹകരണത്തോടെയാണ് ഏറ്റവും അര്‍ഹരായവരെ കണ്ടെത്തി സഹായം നല്‍കിയത്. കാരിത്താസ് ഇന്ത്യ, കേരള സോഷ്യല്‍ സര്‍വീസ് ഫോറം എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. മാനന്തവാടി തഹസില്‍ദാര്‍ എന്‍. ഐ. സാജു, , ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.പി. സ്റ്റാന്‍ലി, വില്ലേജ് ഓഫീസര്‍മാരായ രാഗേഷ്, ജയരാജ്, ജോസഫ്, സജീവ് എന്നീ റെവന്യൂ ഉദ്യോഗസ്ഥര്‍ പൂര്‍ണമായും വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ഈ ഉദ്യമത്തോട് സഹകരിച്ചു.

വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ റെവ.ഫാ. പോള്‍ കൂട്ടാല, അസ്സോസിയേറ്റ് ഡയറക്ടര്‍ റെവ.ഫാ. ജിനോജ്പാലത്തടത്തില്‍, കുറുമണി വികാരി റെവ.ഫാ. സെബാസ്‌റ്യന്‍ പുത്തേന്‍, കോട്ടത്തറ വികാരി റെവ.ഫാ.സെബാസ്‌റ്യന്‍ എലവനാപ്പാറ, തൃകൈപ്പറ്റ വികാരി റെവ.ഫാ.ജിജോ വാത്തെലില്‍, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ ജോസ്.പി.എ., പ്രദീപ് കുമാര്‍, ബാലചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Wayanad
English summary
Wayanad Local News about WSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X