വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് ലോക്‌സഭാമണ്ഡലം: എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റിയായി, സമാധാനവും സൗഹൃദവുമുള്ളത് ഇടതുമുന്നണിയിലെന്ന് എംപി വീരേന്ദ്രകുമാര്‍

  • By Desk
Google Oneindia Malayalam News

മുക്കം: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണയോഗം മുക്കത്ത് നടന്നു. ലോക് താന്ത്രിക് ദള്‍ നേതാവും എം പിയുമായ എം പി വീരേന്ദ്രകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഇടതുമുന്നണിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും, ഇതാണ് സമാധാനവും, സൗഹൃദവും ഉളള മുന്നണിയെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മോദിക്കെതിരേ ആഞ്ഞടിച്ച് രാഹുൽഗാന്ധി; പ്രധാനമന്ത്രി രാജ്യത്തെ കേൾക്കുന്നില്ല...

ഒരു മനസും, ഒരു ശരീരവുമായാണ് ഇടത് മുന്നണിയിലെ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ മികച്ച വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി രാജ്യത്തെ പത്രക്കാരോട് ഇതുവരെ സംസാരിച്ചിട്ടില്ല. അംബാനി-അദാനിമാരോട് മാത്രമാണ് നരേന്ദ്രമോദി സംസാരിക്കാറുളളത്. രാജ്യത്തെ സാധാരണ ജനങ്ങളെ കുറിച്ച് ഒരു ചിന്തയുമില്ലാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

MP Veerendrakumar

കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാറിനെ ഇല്ലാതാക്കാന്‍ രാജ്യത്തെ ആദ്യ സംഭാവന നല്‍കുന്ന സംസ്ഥാനം കേരളം ആയിരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണാധികാരികള്‍ ചിന്തിക്കുന്നതുപോലെ ജനങ്ങള്‍ ചിന്തിച്ചില്ലെങ്കില്‍ കേസ് എടുക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് എല്ലാവരും ഓര്‍മ്മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.കെ ശശീന്ദ്രന്‍ എം എല്‍ എ ചെയര്‍മാനും, അഡ്വ:പി സന്തോഷ് കുമാര്‍ ജനറല്‍ കണ്‍വീനറും, വിജയന്‍ ചെറുകര ട്രഷററുമായാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചത്.

മോദിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന കേരളത്തില്‍ എല്‍ ഡി എഫ് ഉയര്‍ത്തിയ മുദ്രാവാക്യം ഇപ്പോള്‍ രാജ്യത്താകമാനം ഏറ്റു വിളിക്കപ്പെടുകയാണെന്ന് യോഗത്തില്‍ സംസാരിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. 23 രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ച് നിന്നാണ് ബി ജെ പി യുടെ വര്‍ഗീയ,കോര്‍പ്പറേറ്റ് പ്രീണന നയങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നത്.ഇടതു മുന്നണിയുടെ പാര്‍ലമെന്റിലെ ശക്തി വര്‍ദ്ദിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെയും, ബി ജെ പിയുടെയും നയങ്ങള്‍ക്കെതിരായ തെരഞ്ഞടുപ്പ് പോരാട്ടത്തില്‍ എല്ലാ വരും സ്ഥാനാര്‍ഥികളാകണമെന്നും, വിശ്വാസ അവിശ്വാസ പ്രശനങ്ങള്‍ ഉന്നയിച്ച് ജനങ്ങള്‍ തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനത്തിന്റെ പേരിലാണ് ഇടതുമുന്നണി വോട്ട് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രി കെ കെ ഷൈലജ, ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍,പി ഗഗാറിന്‍,കെ ലോഹ്യ,ടി എച്ച് മുസ്തഫ,പി കെ ബാബു,എ ജെ ജോസ്,ഭഗീരഥന്‍ പിളള,സണ്ണി മാത്യു,പി കെ സൈനബ,സി ദിവാകരന്‍,പി കൃഷ്ണപ്രസാദ്,ടി വി ബാലന്‍,വിജയന്‍ ചെറുകര,പി സന്തോഷ് കുമാര്‍,എം നാരയണന്‍ മാസ്റ്റര്‍,മുക്കം മുഹമ്മദ്,വി കുഞ്ഞാലി,നിലമ്പൂര്‍ ആയിഷ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ സംസാരിച്ചു.

Wayanad
English summary
Wayanad lok sabha constituency; MP Veerendrakumar said that there is peace and friendship in the left front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X