വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വീണ്ടും നരഭോജി കടുവ... പുല്‍പ്പള്ളിയില്‍ വീണ്ടും കൂടൊരുക്കി, നാട്ടുകാര്‍ക്ക് ഭയം!!

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ യുവാവിനെ കൊലപ്പെടുത്തി നരഭോജി കടുവ വീണ്ടുമെത്തി. പുല്‍പ്പള്ളി കരുവക്കുന്നിലാണ് നാട്ടുകാര്‍ ഒന്നടങ്കം ഞെട്ടിച്ച് കടുവ വീണ്ടുമെത്തിയിരിക്കുന്നത്. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് ഉറപ്പിച്ചിരിക്കുകയാണ്. ഇവിടെ കൂട് സ്ഥാപിച്ചിട്ടുണ്ട്. എത്ര ദിവസങ്ങളായി ഈ നരഭോജി കടുവയെ പിടിക്കാന്‍ വനംവകുപ്പ് ശ്രമിക്കുന്നു.

1

നേരത്തെ ആദിവാസി ശിവകുമാറിനെയായിരുന്നു നരഭോജി കടുവ കൊലപ്പെടുത്തിയത്. നേരത്തെ വനത്തിന്റെ എട്ടോളം മേഖലകളില്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതിലൊന്നും കടുവ വീണിരുന്നില്ല. പലയിടത്തം പിന്നീട് നാട്ടുകാര്‍ കടുവയെ കണ്ടെന്ന് പറഞ്ഞെങ്കിലും സ്ഥിരീകരിക്കാന്‍ സാധിച്ചില്ല. ഇതിനിടെ കടുവ കര്‍ണാടകയുടെ വനമേഖലയിലേക്ക് കടന്നതായും വനംവകുപ്പ് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ക്യാമറകള്‍ സ്ഥാപിച്ചതും കൂടൊരുക്കിയതുമെല്ലാം മാറ്റിയിരുന്നു.

നൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രണ്ടിടങ്ങളില്‍ കൂടുതല്‍ സ്ഥാപിച്ച് കാടികളക്കി തന്നെയായിരുന്നു കടുവയെ തിരഞ്ഞത്. എന്നാല്‍ രണ്ടാം വരവില്‍ ഈ കടുവയെ കണ്ടെത്താന്‍ പോലും സാധിച്ചിട്ടില്ല. ഇതേതുടര്‍ന്ന് തല്‍ക്കാലത്തേക്ക് ശ്രമം അവസാനിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകീട്ട് കതവക്കുന്നിലെ വനമേഖലയില്‍ ചിലര്‍ കടുവയെ വീണ്ടും കണ്ടത് വലിയ ഭയപ്പാടുണ്ടാക്കിയിരിക്കുകയാണ്. ചെതലയം റെയ്ഞ്ചര്‍ ശശികുമാറിന്‍രെ നേതൃത്വത്തിലാണ് ദൗത്യം നടപ്പാക്കുന്നത്.

Recommended Video

cmsvideo
Rahul Gandhi Disributes 175 Televisions in Wayanad | Oneindia Malayalam

ഈ പ്രദേശത്ത് രാത്രിയും നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്. കടുവയുടെ ഓരോ നീക്കങ്ങളും നിരീക്ഷണ ക്യാമറയിലൂടെ പരിശോധിക്കുന്നുണ്ട്. ജനവാസ മേഖലയിലേക്ക് കടുവ എത്തുന്നതിന് മുമ്പ് ഇതിനെ പിടിക്കാനാണ് ദൗത്യ സംഘം ഒരുങ്ങുന്നത്. ആദ്യ തവണ കടുവ എത്തിയപ്പോള്‍ ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഭക്ഷണാവശ്യത്തിനായി മുളങ്കമ്പെടുക്കാന്‍ പോയപ്പോഴാണ് ശിവകുമാറിനെ കടുവ കൊലപ്പെടുത്തിയത്. ശരീരം കടുവ ഭക്ഷിച്ച നിലയിലായിരുന്നു. ശരീരം വലിച്ചുകൊണ്ടുപോയതിന്റെ അടയാളങ്ങളും കടുവയുടെ കാല്‍പ്പാടുകളും നേരത്തെ കണ്ടെത്തിയിരുന്നു.

Wayanad
English summary
wayanad: man eating tiger come back to kerala forest rangers set trap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X