വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിനെ വിറപ്പിച്ചത് മാസങ്ങള്‍.... ഒടുവില്‍ ചെതലയത്തെ നരഭോജി കടുത്ത വനത്തിനുള്ളില്‍ ചത്ത നിലയില്‍

Google Oneindia Malayalam News

പുല്‍പ്പള്ളി: മാസങ്ങളായി വയനാടിനെ വിറപ്പിച്ച നരഭോജി കടുവ ചത്തു. ചെതലയം വനത്തിലെ ബസവന്‍കൊല്ലിയില്‍ ആദിവാസി യുവാവിനെ കൊന്ന് തിന്നതോടെയാണ് നരഭോജി കടുവ നാട്ടുകാരുടെ പേടിസ്വപ്‌നമായത്. നിരവധി കന്നുകാലികളെയും ഈ കടുവ കൊന്നിരുന്നു. തല്‍ക്കാലത്തേക്ക് ഭീതി ഒഴിഞ്ഞിരിക്കുകയാണ് ഇവിടെയുള്ളവര്‍ക്ക്. നേരത്തെ റേഞ്ച് ഓഫീസറെയും ഡ്രൈവറെയും ഈ നരഭോജി കടുവ ആക്രമിച്ചിരുന്നു. 12 വയസ് പ്രായം തോന്നുന്നതാണ് ഈ ആണ്‍കടുവ.

1

രണ്ട് മാസമായി വനപാലകരെ വട്ടംകറക്കി കൊണ്ടിരിക്കുന്നത് ഈ കടുവ തന്നെയാണ്. വിവിധ സ്ഥലങ്ങളില്‍ നിന്ന് ലഭിച്ച ക്യാമറാ ദൃശ്യങ്ങള്‍ വിശകലനം ചെയ്താണ് കടുവയെ തിരിച്ചറിഞ്ഞത്. മറ്റുകടുവകളോട് ഏറ്റുമുട്ടിയതിന്റെ പാടുകള്‍ നരഭോജി കടുവയുടെ ശരീരത്തിലുണ്ട്. മറ്റ് കടുവകളോട് ഏറ്റുമുട്ടിയത് കാരണം ഇതിന് താമസ സ്ഥലം നഷ്ടമായതാവാം നാട്ടിലേക്ക് ഇറങ്ങാന്‍ കാരണമെന്ന് വനംവകുപ്പ് പറയുന്നു. കടുവയ്ക്കായി വനപാലകര്‍ നടത്തിയ തിരിച്ചിലിനിടെയാണ് രണ്ട് ദിവസം പഴക്കമുള്ള ജഡം ലഭിച്ചത്.

വെലുകൊല്ലി ആനപന്തിക്കടുത്തുള്ള കൊല്ലിയില്‍ നിന്നാണ് രണ്ട് ദിവസം പഴക്കമുള്ള ജഡം കണ്ടെത്തിയത്. നേരത്തെ റേഞ്ച് ഓഫീസര്‍ ശശികുമാറിനെയും ഡ്രൈവര്‍ മാനുവല്‍ ജോര്‍ജിനെയും കടുവ പള്ളിച്ചിറയില്‍ വെച്ച് ആക്രമിച്ചിരുന്നു. ഈ സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലയൊണ് കടുവയുടെ ജഡം കണ്ടെത്തിയത്. പ്രായാധിക്യം കാരണം കടുവയുടെ പല്ലുകളും കൊഴിഞ്#ിരുന്നു. പലസ്ഥലങ്ങളിലും കടുവ കൊന്ന കന്നുകാലികളെ ഭക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു.

കഴിഞ്ഞ ജൂണ്‍ 16നാണ് ബശവന്‍ കൊല്ലയില്‍ ശിവകുമാര്‍ എന്ന ആദിവാസി യുവാവിനെ കടുവ കൊല്ലപ്പെടുത്തിയത്. പിന്നീട് ഈ കടുവയെ പിടിക്കാന്‍ എല്ലാ ശ്രമങ്ങളും വനംവകുപ്പ് നടത്തിയിരുന്നു. മാസങ്ങളോളം കൂടൊരുക്കി വനപാലകര്‍ കാത്തിരുന്നിരുന്നു. എന്നാല്‍ കടുവ ഒന്നിലും വീണില്ല. ഇതിനിടെ വനത്തിലേക്ക് തുരത്തുന്നതിനിടെ വനപാലകര്‍ക്ക് നേരെ കടുവ ചാടിവീഴുകയും ചെയ്തു. അതേസമയം തല്‍ക്കാലം ഈ മേഖലയില്‍ വേറെ കടുവാഭീഷണികളൊന്നുമില്ല.

Wayanad
English summary
wayanad: man eating tiger dead in bashavankolly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X