വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാടിളക്കുന്ന നരഭോജി കടുവയുടെ ഗര്‍ജനം, പൊടിപോലുമില്ല കണ്ടുപിടിക്കാന്‍, 28 ദിവസം കഴിഞ്ഞിട്ടും....

Google Oneindia Malayalam News

പുല്‍പ്പള്ളി: നരഭോജി കടുവയെ പിടിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു. കാടിനെ വിറപ്പിക്കുന്ന തരത്തിലുള്ള ഗര്‍ജനങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കിലും ഇതുവരെ കടുവയെ കാണാന്‍ സാധിച്ചിട്ടില്ല. നേരത്തെ ചെതലയം റേഞ്ചിലെ കതവക്കുന്ന് വനത്തില്‍ ആദിവാസി യുവാവിനെ കൊന്ന് ഭക്ഷിച്ചിരുന്നു ഈ കടുവ. എന്നാല്‍ ഇതുവരെ കടുവ കെണിയില്‍ കുടുങ്ങിയിട്ടില്ല. 28 ദിവസമായി കടുവയെ തിരയുകയാണ് വനപാലകര്‍. മടുപ്പിലേക്ക് വീണിരിക്കുകയാണ് ഇവര്‍.

1

വനാതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ കടുവ തിരിച്ചെത്തിയതോടെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ്. നേരത്തെ തന്നെ കതവക്കുന്നില്‍ കടുവയെ പിടിക്കാന്‍ കൂട് സ്ഥാപിച്ച് കാവല്‍ ഒരുക്കിയിരുന്നു. വനത്തിലെ ക്യാമറകളില്‍ എല്ലാം കടുവയും ദൃശ്യം പതിഞ്ഞിട്ടുണ്ട്. വനത്തിലും പുറത്തുമായി കടുവയും കാല്‍പ്പാടുകളും പതിഞ്ഞിട്ടുണ്ട്. വനംവകുപ്പ് ഉറപ്പിച്ച് പറയുന്നത് കടുവ ഈ പ്രദേശം വിട്ട് പോയിട്ടില്ലെന്നാണ്. കല്ലുവയലില്‍ വേറൊരു കൂടും കൂടി സ്ഥാപിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Rahul Gandhi Disributes 175 Televisions in Wayanad | Oneindia Malayalam

വലിയൊരു സംഘം തന്നെ ഇവിടെ ക്യാമ്പ് ചെയ്ത് നിരീക്ഷണം നടത്തുന്നുണ്ട്. പ്രദേശവാസികളും വാച്ചര്‍മാരും ഈ സംഘത്തിലുണ്ട്. ശിവകുമാറിനെ കൊന്ന അതേ കടുവ നേരത്തെ പശുവിനെയും കൊന്നിരുന്നു. രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള വനമേഖലയിലാണ് കടുവയുള്ളത്. ഇവിടം വിട്ട് പോയതായി സൂചനയില്ല. മണല്‍വയല്‍, ല്ലെക്കൊല്ലി ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കടുവയെ കണ്ടിരുന്നു. എല്ലക്കൊല്ലി ഭാഗത്തേക്ക് ഒരു കൂട് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ കടുവയെ കണ്ടതായിട്ടാണ് പറയുന്നത്.

അതേസമയം വനത്തിലുള്ളിലാണ് പകല്‍ സമയത്ത് കടുവയുടെ ഗര്‍ജനം കേട്ടത്. പകല്‍ സമയത്തും കൂട് തുറന്നിടുന്നുണ്ട്. എന്നാല്‍ ഇതുവരെ കൂട്ടില്‍ വീണിട്ടില്ല കടുവ. ആരോഗ്യവാനായതിനാല്‍ കടുവ കൂട്ടില്‍ കയറി ഭക്ഷണമെടുക്കില്ല. ചുറ്റും കാടുള്ളത് കൊണ്ടും കടുവയായതിനാലും മയക്കുവെടിയൊന്നും പരീക്ഷിക്കാനാവില്ല. കടുവ ഈ മേഖലയില്‍ തന്നെ ഉള്ളത് കൊണ്ട് നാട്ടുകാരും ഭീതിയിലാണ്. രാത്രിയായാല്‍ ആരും പുറത്തിറങ്ങേണ്ടെന്നും നിര്‍ദേശമുണ്ട്.

Wayanad
English summary
wayanad: man eating tiger still roaming, not fall in trap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X