നവവധുവിന് കൊവിഡ്;50 ലധികം പേര്‍ നിരീക്ഷണത്തില്‍;ചടങ്ങില്‍ പങ്കെടുത്തവരില്‍ 3 വൈദികരും
മാനന്തവാടി: വിവാഹതിയാത്തെത്തിയ നവവധുവിന് കൊവിഡ്. എടവക പഞ്ചായത്തിലെ എള്ളുമന്ദം കാക്കഞ്ചേരിയിലാണ് യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ വിവാഹത്തില്‍ പങ്കെടുത്തവരെല്ലാം നിരീക്ഷണത്തിലാണ്. ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശ പ്രകാരം പലരും ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു മാനന്തവാടിയിലെ പള്ളിയില്‍വെച്ച് വിവാഹം നടന്നത്. തമിഴ്‌നാട് ഗൂഢല്ലൂര്‍ സ്വദേശിയായ വധു സര്‍ക്കാര്‍ പാസ് ഉപയോഗിച്ചാണ് കേരളത്തിലെത്തിയത്. വധുവിനൊപ്പം തമിഴ്‌നാട്ടില്‍ നിന്നും 5 പേരായിരുന്നു എത്തിയത്. അവരെല്ലാം നാട്ടിലേക്ക് തിരിച്ചുപോയി.

വിവാഹ ചടങ്ങില്‍ 3 വൈദികന്‍ അടക്കം ആകെ 20 പേരായിരുന്നു പങ്കെടുത്തത്. വീട്ടില്‍ എത്തിയവരക്കം 33 പേരാണ് ഇവിടെ നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
നവവരനും വീട്ടുകാരും അടക്കം കൊവിഡ് സ്ഥിരീകരിച്ച യുവതിയുമായി അടുത്ത ബന്ധമുള്ളവരെ അടുത്ത ദിവസം കൊവിഡ് പരിശോധനക്ക് വിധേയനാക്കും. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വിവാഹം നടന്ന ചര്‍ച്ച് അന്നലെ അണുവിമുക്തമാക്കി.
അതേസമയം വയനാട്ടില്‍ ഇന്ന് 26 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇന്ന് 593 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 11659 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ അരുള്‍ ദാസ് എന്ന 70 വയസ്സുകാരന്‍, 60 വയസ്സുളള ബാബുരാജ് എന്നിവരാണ് മരണമടഞ്ഞത്. ഇന്ന് രോഗമുക്തി നേടിയത് 204 പേരാണ്. സമ്പര്‍ക്കത്തിലൂടെ ഇന്ന് 364 പേര്‍ക്ക് കൊവിഡ് ബാധയുണ്ടായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 90 ആണ്. വിദേശത്തു നിന്ന് വന്നവര്‍ 114 പേരാണ്.












Click it and Unblock the Notifications