വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മാനന്തവാടി നഗരസഭാ അധ്യക്ഷന്‍... പരാതിയുമായി കോണ്‍ഗ്രസ്!!

Google Oneindia Malayalam News

മാനന്തവാടി: വയനാട്ടില്‍ കോവിഡ് കേസുകള്‍ കുത്തനെ കുതിക്കുമ്പോഴും അശ്രദ്ധമായി പെരുമാറി സിപിഎമ്മിന്റെ നഗരസഭാ അധ്യക്ഷന്‍. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സാമൂഹിക അകലം പാലിക്കാതെ പിലാക്കാവില്‍ നഗരസഭാ അധ്യക്ഷന്റെ നേതൃത്വത്തില്‍ യോഗം നടത്തിയിരിക്കുകയാണ്. മാനന്തവാടി നഗരസഭാ അധ്യക്ഷന്‍ പങ്കെടുത്ത സിപിഎം യോഗമായിരുന്നു ഇത്. കോണ്‍ഗ്രസ് ഇതിനെതിരെ പരാതി നല്‍കിയിരിക്കുകയാണ്.

1

മുഖ്യമന്ത്രി അടക്കമുള്ളവര്‍ എല്ലാവരോടും നിയമം അനുസരിക്കാന്‍ പറയുമ്പോഴും, സ്വന്തം പാര്‍ട്ടിക്കാര്‍ ഇതൊന്നും ചെയ്യുന്നില്ലെന്നാണ് ആരോപണം. സിപിഎം നേതൃത്വത്തില്‍ 65 വയസ്സ് കഴിഞ്ഞവര്‍ അടക്കമുണ്ട്. ഇവരെല്ലാം പങ്കെടുത്തിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളും യോഗത്തിന് വന്നിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിന് സാധാരണക്കാരന്റെ പേരില്‍ നടപടി സ്വീകരിക്കുന്ന അധികൃതര്‍, ഇത്തരം ആളുകളുടെ ഗുരുതര ലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

അതേസമയം ജില്ലയില്‍ ഇന്നലെ 43 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഒമ്പത് പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ ആകെ എണ്ണം 497 ആയി. ഇതില്‍ 278 പേര്‍ രോഗമുക്തി നേടി. നിലവില്‍ 218 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ 210 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴും എറണാകുളത്ത് ഒരാളുമാണ് ചികിത്സയില്‍ കഴിയുന്നത്.

വാളാട് മരണാനന്തര ചടങ്ങിലും വിവാഹത്തിലും പങ്കെടുത്ത ഒട്ടേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍, ചടങ്ങുകള്‍ നടത്തിയ. വീട്ടുകാരും പങ്കെടുത്തവരും അടക്കം 550 പേര്‍ക്കെതിരെ തലപ്പുഴ പോലീസ് കേസെടുത്തിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ആരോഗ്യവകുപ്പ് അധികൃതരുടെ പരാതിയിലാണ് കേസ്. മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് 150 പേര്‍ക്കെതിരെയും വിവാങ്ങളുമായി ബന്ധപ്പെട്ട് 400 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത പലരും വിവാഹത്തിലും പങ്കെടുത്തിട്ടുണ്ട്.

Wayanad
English summary
wayanad: mananthavady corporation chairman breaks covid protocole
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X