വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാങ്കേതിക തടസങ്ങള്‍ വിനയാകുന്നു; സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മള്‍ട്ടിപ്ലക്‌സ് തിയ്യറ്റര്‍ വയനാടിന് നഷ്ടമായേക്കും

  • By Desk
Google Oneindia Malayalam News

മാനന്തവാടി: നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള സാങ്കേതിക തടസങ്ങള്‍ മൂലം വയനാടിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഏക മള്‍ട്ടിപ്ലക്‌സ് തിയ്യറ്റര്‍ നഷ്ടമായേക്കും. കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പറേഷനാണ് വയനാട് ഉള്‍പ്പെടെ സംസ്ഥാനത്തെ ആറിടത്ത് മള്‍ട്ടിപ്ലക്‌സ് തിയ്യറ്റര്‍ കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചത്. കൈരളി-ശ്രീ മാതൃകയില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍, വിശാലമായ പാര്‍ക്കിംഗ് സൗകര്യം, മിനി റസ്റ്റോറന്റ്, കുട്ടികളുടെ പാര്‍ക്ക് എന്നിവ നിര്‍മ്മിക്കുന്നതിന് മൂന്ന് കോടി രൂപയായിരുന്നു അനുവദിച്ചത്.

യുപിയില്‍ വന്‍ ട്വിസ്റ്റ്; കോണ്‍ഗ്രസിന് വോട്ട് ചോദിച്ച് മായാവതി, നിലപാട് വ്യക്തം, അന്തംവിട്ട് ബിജെപിയുപിയില്‍ വന്‍ ട്വിസ്റ്റ്; കോണ്‍ഗ്രസിന് വോട്ട് ചോദിച്ച് മായാവതി, നിലപാട് വ്യക്തം, അന്തംവിട്ട് ബിജെപി

മാനന്തവാടി നഗരസഭാപരിധിയിലായിരുന്നു വയനാടിനായി തുക അനുവദിച്ചത്. ഇതിന്റെ ഭാഗമായി മാനന്തവാടി ചൂട്ടക്കടവ് റോഡരികിലെ പൊതുശ്മശാനത്തോട് ചേര്‍ന്ന് നഗരസഭയുടെ കൈവശമുള്ള സ്ഥലം വിട്ട് നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. പിന്നീട് കെ എ ഫ് ഡി സി യില്‍ നിന്നുള്ള വിദഗ്ധരെത്തി സ്ഥലം സന്ദര്‍ശിക്കുകയും അനുയോജ്യമാണെന്ന് വിലയിരുത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് നഗരസഭയുടെ കൈവശമുള്ള രണ്ട് ഏക്കര്‍ സ്ഥലത്ത് നിന്ന് 50 സെന്റ് സ്ഥലം ഫിലിം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന് കൈമാറി. സ്ഥലം കൈമാറി വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

multiplexwayanad-

കഴിഞ്ഞ പ്രളയത്തില്‍ നിര്‍ദ്ദിഷ്ട്ട സ്ഥലത്ത് വെള്ളം കയറിയതിനാല്‍ പഴയ ഡി പി ആര്‍ മാറ്റി പുതിയ ഡീറ്റെയില്‍ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനാലാണ് കാലതാമസം നേരിടുന്നതെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്. വടക്കെ വയനാടിന്റ് പ്രത്യേകിച്ച് മാനന്തവാടി നഗരത്തിന്റ് വികസനത്തിന് ഏറെ മുതല്‍ കൂട്ടാകേണ്ട പദ്ധതിയാണ് സാങ്കേതികത്വത്തിന്റെ പേരില്‍ അനിശ്ചിതമായി നീളുന്നത്. അധികൃതരുടെ അടിയന്തിര ഇടപ്പെടലുകലുണ്ടായി അടിയന്തരമായി തന്നെ പ്രവര്‍ത്തികള്‍ ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അതേസമയം, കെ എഫ് ഡി സി നടത്തിയ സര്‍വ്വേയില്‍ കാഴ്ചക്കാരുടെ എണ്ണം മാനന്തവാടി താലൂക്കില്‍ കുറവാണെന്ന് കണ്ടെത്തിയതിനാല്‍ ആദ്യ ലിസ്റ്റില്‍ നിന്ന് പദ്ധതിയെ ഒഴിവാക്കിയതായും വാര്‍ത്തകളുണ്ട്.

Wayanad
English summary
Wayanad mauy lost multiplex theatre recognised by state government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X