വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാടിനെ അമ്പരപ്പിച്ച് വീണ്ടും രാഹുല്‍ ഗാന്ധി, ഇത്തവണത്തെ ഇടപെടല്‍ ഞെട്ടിക്കുന്നത്; 175 ടിവികള്‍..!!

Google Oneindia Malayalam News

കല്‍പ്പറ്റ: കൊവിഡ് പടര്‍ന്നുപിടിച്ച പശ്ചാത്തലത്തില്‍ കേരളത്തില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായാണ് ക്ലാസുകള്‍ ആരംഭിച്ചത്. ഇതോടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു സര്‍ക്കാരും മറ്റ് സംഘടനകളും. സംസ്ഥാനത്തെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍ക്കാരും മറ്റും ഇടപെട്ട് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തത്. ഈ സാഹചര്യത്തില്‍ വയനാട് ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങാവുകയാണ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പഠനസാമഗ്രികള്‍ എത്തിച്ചു നല്‍കിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. വിശദാംശങ്ങളിലേക്ക്...

Recommended Video

cmsvideo
Rahul Gandhi Disributes 175 Televisions in Wayanad | Oneindia Malayalam
രാഹുലിന്റെ കത്ത്

രാഹുലിന്റെ കത്ത്

ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമാകാന്‍ കുട്ടികള്‍ക്ക് എന്തൊക്കൊ സൗകര്യങ്ങളാണോ വേണ്ടത് അതിന്റെ വ്യക്തമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് അയക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വയനാട് ജില്ലാ കളക്ടര്‍ക്കും രാഹുല്‍ ഗാന്ധി നേരത്തെ കത്തയച്ചിരുന്നു. സ്മാര്‍ട്ട് ഫോണോ, കമ്പ്യൂട്ടറുകളോ ഉള്‍പ്പെടെ മെച്ചപ്പെട്ട സൗകര്യം ഇല്ലാത്തത് കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമാവാന്‍ കഴിയല്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ഇടപെടലുണ്ടായത്.

17000 ഓളം കുട്ടികള്‍

17000 ഓളം കുട്ടികള്‍

വയനാട്ടിലെ 17000 ത്തോളം ആദിവാസി വിഭാഗക്കാരായ കുട്ടികളില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞിട്ടുള്ളു. സൗകര്യങ്ങള്‍ എത്രയും പെട്ടെന്ന് ഒരുക്കാനാണ് ശ്രമിക്കുന്നത്. ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. ടിവി കംപ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ സൗകര്യങ്ങളില്ലാത്ത രണ്ട് ലക്ഷത്തോളം കുട്ടികളാണ് സംസ്ഥാനത്തുള്ളത്.

175 ടിവികള്‍

175 ടിവികള്‍

വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാന്‍ രാഹുല്‍ ഗാന്ധി ശക്തമായ ഇടപെടലുകളാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ജില്ലയിലെ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠത്തിനാവശ്യമായ 175 ടിവികളാണ് രാഹുല്‍ മണ്ഡലത്തില്‍ സ്വന്തം നിലയില്‍ എത്തിച്ചുനല്‍കിയത്. ജില്ലയില്‍ ഓണ്‍ലൈന്‍ പഠനത്തിന് ടെലിവിഷനുകളുടെ അഭാവം നിലനില്‍ക്കെ ജില്ല ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ടെലിവിഷന്‍ എത്തിച്ചുനല്‍കിയത്.

തിരഞ്ഞെടുത്ത സ്ഥലങ്ങള്‍

തിരഞ്ഞെടുത്ത സ്ഥലങ്ങള്‍

നേരത്തെ രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ 75ഓളം ടിവികള്‍ എത്തിച്ചുനല്‍കിയിരുന്നു. ബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കിലെ തിരഞ്ഞെടുത്ത ക്ലബ്ബുകള്‍ വായനശാലകള്‍, എന്നിവ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ വകുപ്പാണ് ടെലിവിഷന്‍ സ്ഥാപിക്കുക. പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഇതിനുള്ള കണക്കെടുപ്പുകള്‍നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. എംപിയെ പ്രതിനിധീകരിച്ച് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍ ടിവി സെറ്റുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി.

തെര്‍മല്‍ സ്‌കാനറുകള്‍

തെര്‍മല്‍ സ്‌കാനറുകള്‍

കൊവിഡ് കാലത്ത് രാഹുല്‍ ഗാന്ധി നടത്തിയ ഇടപെടലുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. നേരത്തെ തെര്‍മല്‍ സ്‌കാനറുകള്‍, പിപിഇ കിറ്റ്, സാനിറ്റൈസര്‍, മാസ്‌ക്ക്, കമ്മ്യൂണിറ്റി കിച്ചനിലേക്ക് ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവ രാഹുല്‍ മണ്ഡലത്തിലെത്തിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് രാഹുല്ഡ ഗാന്ധിയുടെ പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി പ്രളയത്തില്‍ തകര്‍ന്നുപോയ ഉള്‍വനത്തിലെ പുതിയ നടപ്പാലം നിര്‍മ്മിച്ച് നല്‍കിയിരുന്നു.

നടപ്പാലം

നടപ്പാലം

രാഹുല്‍ ഗാന്ധിയുടെ ജന്മദിന ദിവസമായിരുന്നു നടപ്പാലം ഉദ്ഘാടനം ചെയ്തത്. ആര്യാടന്‍ ഷൗക്കത്തായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. കോളനിക്കാരുമൊത്ത് കേക്ക് മുറിച്ചും പ്രഭാത ഭക്ഷണം കഴിച്ചുമാണ് രാഹുല്‍ ഗാന്ധിയുടെ ജന്മദിനം ഇവര്‍ ആഘോഷിച്ചത്. കോളനിയിലെ മുഴുവന്‍ ആളുകള്‍ക്ക് മൂന്ന് ജോഡി മാസ്‌കുകളും വിദ്യാര്‍ത്ഥികള്‍ക്ക് നേട്ട് ബുക്കുകളും വിതരണം ചെയ്തിരുന്നു.

2.66 കോടി രൂപ

2.66 കോടി രൂപ

ഇതു കൂടാതെ, വയനാട് മണ്ഡലത്തിലെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വെന്റിലേറ്ററുകള്‍, ടെസ്റ്റിംഗ് കിറ്റുകള്‍, പിപിഇകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനായി രാഹുല്‍ ഗാന്ധി എംപി ഫണ്ടില്‍ നിന്നും 2.66 കോടി രൂപ അടിയന്തിരമായി അനുവദിച്ചു നല്‍കിയിരുന്നു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക്, കോഴിക്കോട് ജില്ലാ കളക്ടര്‍ ശ്രീറാംസാംബശിവ റാവു, വയനാട് ജില്ലാ കളക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ള എന്നിവരുമായി ഫോണില്‍ സംസാരിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു.

ഫണ്ട്

ഫണ്ട്

കോഴിക്കോട് മെഡിക്കല്‍ കോളേജ് , മഞ്ചേരി മെഡിക്കല്‍ കോളേജ് , മാനന്തവാടി ജില്ലാ ആസ്പത്രി എന്നിവിടങ്ങളില്‍ കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് രാഹുലിന്റെ ഫണ്ട് വകയിരുത്തിയത് .കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ ,ഐസിയു , അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 25 ലക്ഷം, മഞ്ചേരി മെഡിക്കല്‍ കോളേജിനായി 145.60 ലക്ഷം ,വയനാട് ജില്ലാ ആസ്പത്രിക്കായി 100 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്.

Wayanad
English summary
Wayanad MP Rahul Gandhi Distributed 175 Televisions For ST students for online studies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X