കർഷക സമരത്തിന് പിന്തുണ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി, ട്രാക്ടറോടിച്ച് എംപി
കൽപ്പറ്റ: രാജ്യത്ത് കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം തുടരുന്നതിനിടെ കർഷകർക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി. മാണ്ടാട് മുതൽ മുട്ടിൽ വരെയാണ് വയനാട് എംപി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ട്രാക്ടർ റാലി നടത്തിയത്. ഇതിനിടെ മൂന്ന് കിലോമീറ്റർ ദൂരം രാഹുൽ ഗാന്ധി ട്രാക്ടർ ഓടിക്കുകയായിരുന്നു. രാഹുലിന് പുറമേ കെസി വേണുഗോപാൽ എംപി, ഐസി ബാലകൃഷ്ണൻ എംഎൽഎ, ജില്ലയിലെ മറ്റ് കോൺഗ്രസ് നേതാക്കളും റാലിയിൽ പങ്കെടുത്തു.

ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഉപജീവനമാർഗ്ഗമായ കൃഷിയെ അവരിൽ നിന്ന് തട്ടിയെടുത്ത് തന്റെ രണ്ട് സുഹൃത്തുക്കൾക്ക് സൌജന്യമായി നൽകാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. രാജ്യത്ത് കാർഷിക നിയമങ്ങൾ നടപ്പിലായാൽ കാർഷികോൽപ്പന്നങ്ങൾ വൻകിട വ്യവസായികൾ തീരുമാനിക്കുന്ന വിലയ്ക്ക് വിൽക്കേണ്ട ഗതികേടുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. കാർഷിക മേഖല കൈക്കലാക്കാൻ കുറച്ച് പേർ ശ്രമിക്കുകയാണ്. അതിന് അവരെ സഹായിക്കുന്നതാണ് കാർഷിക നിയമങ്ങളെന്നും രാഹുൽ ആരോപിച്ചിരുന്നു. കർഷക സമരങ്ങൾക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ച് മാണ്ടാട് മുതൽ മുട്ടിൽ വരെ നടത്തിയ ട്രാക്ടർ റാലിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്. നാല് ദിവസത്തെ കേരള സന്ദർശനത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ടാണ് രാഹുൽ ഗാന്ധി സംസ്ഥാനത്തെത്തിയത്. പൂതാടിയിലെ കുടുംബശ്രീ സംഘത്തിലെത്തിയ രാഹുൽ മേപ്പാടി സ്കൂൾ സംഘടിപ്പിക്കുന്ന ചടങ്ങിലും രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു.
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം
എന്നാൽ ദില്ലി അതിർത്തിയിൽ കഴിഞ്ഞ നാല് മാസത്തോളമായി നടന്നുനരുന്ന കാർഷിക സമര വേദിയിലേക്ക് ഇതുവരെയും രാഹുൽ എത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. രാഹുൽ ഒരിക്കലും കർഷകർ പ്രക്ഷോഭം നടത്തുന്ന സ്ഥലം സന്ദർശിക്കുകയോ ആരോടെങ്കിലും സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഭാരതീയ കിസാൻ യൂണിറ്റ് രമേശ് ടിക്കായത്ത് പറഞ്ഞത്. അന്താരാഷ്ട്ര തലത്തിൽ കർഷക സമരത്തെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയപ്പോൾ ഇത് ഞങ്ങളുടെ ആഭ്യന്തര വിഷയമാണെന്നും ഞങ്ങൾ പരിഹരിക്കുമെന്നുമായിരുന്നു രാഹുലിന്റെ മറുപടി.
ഗ്ലാമർ ലുക്കിൽ രുഹിക ദാസ്- ചിത്രങ്ങൾ കാണാം