വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ്; 53 പേര്‍ക്ക് രോഗമുക്തി

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28923 ആയി

Google Oneindia Malayalam News

വയനാട് ജില്ലയില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 53 പേര്‍ രോഗമുക്തി നേടി. 110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.ഇതില്‍ രണ്ടുപേരുടെ സമ്പര്‍ക്കം ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28923 ആയി. 27924 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 756 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 673 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

Covid 19

രോഗം സ്ഥിരീകരിച്ചവര്‍

സുല്‍ത്താന്‍ ബത്തേരി 13, പനമരം 12, എടവക 10, തിരുനെല്ലി 7, പൂതാടി, വെള്ളമുണ്ട 6 വീതം, കോട്ടത്തറ, മാനന്തവാടി, പുല്‍പ്പള്ളി, വൈത്തിരി, തൊണ്ടര്‍നാട് 5 വീതം, പടിഞ്ഞാറത്തറ 4, കല്‍പ്പറ്റ, കണിയാമ്പറ്റ, മുട്ടില്‍, തവിഞ്ഞാല്‍, വെങ്ങപ്പള്ളി 3 വീതം, മീനങ്ങാടി, മുള്ളന്‍കൊല്ലി, നെന്‍മേനി, നൂല്‍പ്പുഴ, തരിയോട് 2 വീതം, അമ്പലവയല്‍, മേപ്പാടി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. മഹാരാഷ്ട്രയില്‍ നിന്ന് വന്ന കോട്ടത്തറ, മുള്ളന്‍കൊല്ലി, ബത്തേരി സ്വദേശികളായ ഓരോരുത്തരും തമിഴ്‌നാട്ടില്‍നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശിയും ഗോവയില്‍ നിന്ന് വന്ന വൈത്തിരി സ്വദേശിയും കര്‍ണാടകയില്‍ നിന്ന് വന്ന രണ്ട് മുള്ളന്‍കൊല്ലി സ്വദേശികളും ദുബായില്‍ നിന്ന് വന്ന ഒരു മുള്ളന്‍കൊല്ലി സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തി രോഗബാധിതരായത്.

53 പേര്‍ക്ക് രോഗമുക്തി

വെങ്ങപ്പള്ളി 2, ബത്തേരി, പൂതാടി, കല്‍പ്പറ്റ, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 47 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

451 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 451 പേരാണ്. 279 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3743 പേര്‍. ഇന്ന് പുതുതായി 18 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1177 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 316444 സാമ്പിളുകളില്‍ 311545 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 282622 നെഗറ്റീവും 28923 പോസിറ്റീവുമാണ്.

സംസ്ഥാനത്ത് ഇന്ന്

സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1898 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 29,962 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,06,123 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,368 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,44,643 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4725 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 650 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Wayanad
English summary
Wayanad new covid cases daily report with stats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X