Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയിൽ 873 പേർക്കുകൂടി കോവിഡ്; 127 പേർക്ക് രോഗമുക്തി

വയനാട് ജില്ലയിൽ 873 പേർക്കുകൂടി കോവിഡ്; 127 പേർക്ക് രോഗമുക്തി

വയനാട് ജില്ലയിൽ ഇന്ന് 873 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക അറിയിച്ചു. 127 പേർ രോഗമുക്തി നേടി. 867 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 5 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 35747 ആയി. 29377 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 5363 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 4848 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

covid 19

രോഗം സ്ഥിരീകരിച്ചവർ

കൽപ്പറ്റ സ്വദേശികൾ 72 പേർ, നെന്മേനി 68 പേർ, മേപ്പാടി 56 പേർ, കണിയാമ്പറ്റ 53 പേർ, ബത്തേരി 50 പേർ, പനമരം, പുൽപ്പള്ളി 47 പേർ വീതം, പൂതാടി 46 പേർ, വെള്ളമുണ്ട, മുട്ടിൽ 42 പേർ വീതം, വൈത്തിരി 38 പേർ, എടവക 31 പേർ, മാനന്തവാടി, മീനങ്ങാടി 30 പേർ വീതം, തിരുനെല്ലി 29 പേർ, അമ്പലവയൽ, തവിഞ്ഞാൽ 28 പേർ വീതം, പടിഞ്ഞാറത്തറ 24 പേർ, മുള്ളൻകൊല്ലി 21 പേർ, നൂൽപ്പുഴ 19 പേർ, വെങ്ങപ്പള്ളി 18 പേർ, കോട്ടത്തറ 12 പേർ, പൊഴുതന, തരിയോട്, തൊണ്ടർനാട് 11 പേർ വീതം, മൂപ്പൈനാട് സ്വദേശികളായ മൂന്നു പേരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.

കർണാടകയിൽ നിന്ന് വന്ന മാനന്തവാടി, ബത്തേരി, തരിയോട് സ്വദേശികളായ ഓരോരുത്തരും, പഞ്ചാബിൽ നിന്ന് വന്ന കൽപ്പറ്റ സ്വദേശി, തമിഴ്നാട്ടിൽ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി, ബോംബെയിൽ നിന്ന് വന്ന മുട്ടിൽ സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗ ബാധിതരായത്.

127 പേർക്ക് രോഗമുക്തി

തരിയോട് സ്വദേശികൾ 4 പേർ, ബത്തേരി, തൊണ്ടർനാട്, കൽപ്പറ്റ, കണിയാമ്പറ്റ മൂന്ന് പേർ വീതം, മേപ്പാടി, പൊഴുതന, പടിഞ്ഞാറത്തറ, മാനന്തവാടി രണ്ടു പേർ വീതം, തിരുനെല്ലി, കോട്ടത്തറ, തവിഞ്ഞാൽ, മുട്ടിൽ, നിലമ്പൂർ, കണ്ണൂർ സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 97 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.

2848 പേർ പുതുതായി നിരീക്ഷണത്തിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് (24.04.21 ) പുതുതായി നിരീക്ഷണത്തിലായത് 2848 പേരാണ് . 619 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 15578 പേർ. ഇന്ന് പുതുതായി 117 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് ഇന്ന് 4930 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 361683 സാമ്പിളുകളിൽ 354799 പേരുടെ ഫലം ലഭിച്ചു. ഇതിൽ 319052 നെഗറ്റീവും 35747 പോസിറ്റീവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+