Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയില്‍ 191 പേര്‍ക്ക് കൂടി കോവിഡ്

തോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29524 ആയി. 28140 പേര്‍ ഇതുവരെ രോഗമുക്തരായി.

വയനാട് ജില്ലയില്‍ ഇന്ന് 191 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 71 പേര്‍ രോഗമുക്തി നേടി. 188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29524 ആയി. 28140 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1060 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 934 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

Wayanad

രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി സ്വദേശികൾ 23 പേർ, കൽപ്പറ്റ, വൈത്തിരി 17 പേർ വീതം, കണിയാമ്പറ്റ 16 പേർ, മേപ്പാടി 14 പേർ, മാനന്തവാടി 11 പേർ, പൊഴുതന ഒമ്പത് പേർ, അമ്പലവയൽ, പൂതാടി, തവിഞ്ഞാൽ എട്ടു പേർ വീതം, തൊണ്ടർനാട് 7 പേർ, നെന്മേനി 6 പേർ, കോട്ടത്തറ, തിരുനെല്ലി, വെള്ളമുണ്ട, എടവക 5 പേർ വീതം, മുള്ളൻകൊല്ലി, മുട്ടിൽ, നൂൽപ്പുഴ, പനമരം 4 പേർ വീതം, പുൽപ്പള്ളി, വെങ്ങപ്പള്ളി 3 പേർ വീതം, മീനങ്ങാടി, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. കർണാടകയിൽ നിന്ന് വന്ന മാനന്തവാടി, നൂൽപ്പുഴ, തൊണ്ടർനാട് സ്വദേശികളാണ് ഇതര സംസ്ഥാനത്ത് നിന്നെത്തി രോഗബാധിതരായത്.

71പേര്‍ക്ക് രോഗമുക്തി

മേപ്പാടി സ്വദേശികൾ 7 പേർ, ബത്തേരി 3 പേർ, മീനങ്ങാടി, മുട്ടിൽ, എടവക സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 58 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ചാർജ് ആയത്.

521 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 521 പേരാണ്. 293 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4430 പേര്‍. ഇന്ന് പുതുതായി 26 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1522 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 321413 സാമ്പിളുകളില്‍ 314799 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 285275 നെഗറ്റീവും 29524 പോസിറ്റീവുമാണ്.

ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്‍

സംസ്ഥാനത്ത് ഇന്ന്

കേരളത്തിൽ ഇന്ന് 6194 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം കേരളത്തിലും വ്യക്തമായി പ്രതിഫലിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2584 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ആണ്. ഇതോടെ 39,778 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,15,342 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,894 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

ആത്മികയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+