Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയില്‍ 40 പേര്‍ക്ക് കൂടി കോവിഡ്

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28209 ആയി

വയനാട് ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 32 പേര്‍ രോഗമുക്തി നേടി. 37 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28209 ആയി. 27444 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 598 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 522 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം

Covid 19

രോഗം സ്ഥിരീകരിച്ചവര്‍

കല്‍പ്പറ്റ 6, ബത്തേരി 5, തരിയോട് 4, മീനങ്ങാടി, അമ്പലവയല്‍ 3 വീതം, പുല്‍പ്പള്ളി, പൂതാടി, വെള്ളമുണ്ട 2 വീതം, കണിയാമ്പറ്റ, എടവക, വെങ്ങപ്പള്ളി, പനമരം, മാനന്തവാടി, കോട്ടത്തറ, വൈത്തിരി, മുള്ളന്‍കൊല്ലി, നെന്മേനി, നൂല്‍പ്പുഴ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. അബുദാബിയില്‍ നിന്ന് വന്ന തരിയോട് സ്വദേശി, ആന്ധ്രപ്രദേശില്‍ നിന്ന് വന്ന ബത്തേരി സ്വദേശി, പൂനയില്‍ നിന്ന് വന്ന പൂതാടി സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

32 പേര്‍ക്ക് രോഗമുക്തി

സുല്‍ത്താന്‍ ബത്തേരി 3, മുള്ളന്‍കൊല്ലി 2, നെന്മേനി, വെങ്ങപ്പള്ളി, തമിഴ്‌നാട് സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 24 പേരുമാണ് രോഗമുക്തി നേടിയത്.

259 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 259 പേരാണ്. 219 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2938 പേര്‍. ഇന്ന് പുതുതായി 8 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 967 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 307941 സാമ്പിളുകളില്‍ 306183 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 277974 നെഗറ്റീവും 28209 പോസിറ്റീവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+