Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയിൽ 614 പേർക്കുകൂടി കോവിഡ്; രോഗമുക്തി നേടിയത് 83 പേർ

വയനാട് ജില്ലയിൽ 614 പേർക്കുകൂടി കോവിഡ്; രോഗമുക്തി നേടിയത് 83 പേർ

വയനാട് ജില്ലയില്‍ ഇന്ന് 614 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 83 പേര്‍ രോഗമുക്തി നേടി. 607 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 34062 ആയി. 29031 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4290 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 3923 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

covid 19

രോഗം സ്ഥിരീകരിച്ചവര്‍

തവിഞ്ഞാല്‍ 49, അമ്പലവയല്‍ 38, മേപ്പാടി 37, ബത്തേരി 36, നെന്മേനി, പൊഴുതന 34 പേര്‍ വീതം, മാനന്തവാടി 33, മീനങ്ങാടി 32 കല്‍പ്പറ്റ 31 വെള്ളമുണ്ട 26, കണിയാമ്പറ്റ 25, പുല്‍പ്പള്ളി 23, മൂപ്പൈനാട്, പടിഞ്ഞാറത്തറ 22 പേര്‍ വീതം, തിരുനെല്ലി 20, വെങ്ങപ്പള്ളി 19, തരിയോട് 17, പനമരം 16, മുള്ളന്‍കൊല്ലി, കോട്ടത്തറ, പൂതാടി 14 പേര്‍ വീതം, എടവക, മുട്ടില്‍ 13 പേര്‍ വീതം, നൂല്‍പ്പുഴ 10, വൈത്തിരി 8, തൊണ്ടര്‍നാട് സ്വദേശികളായ 7 പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

ബിഹാറില്‍ നിന്ന് വന്ന 2 അമ്പലവയല്‍ സ്വദേശികള്‍, ഒരു കല്‍പ്പറ്റ സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന മാനന്തവാടി, ബത്തേരി സ്വദേശികള്‍, രാജസ്ഥാനില്‍ നിന്നും വന്ന നൂല്‍പ്പുഴ സ്വദേശി, തമിഴ്‌നാട്ടില്‍നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധിതരാത്.

83 പേര്‍ക്ക് രോഗമുക്തി

മേപ്പാടി 8, പൊഴുതന 4, പടിഞ്ഞാറത്തറ, തരിയോട്, എടവക 3 പേര്‍ വീതം, മാനന്തവാടി, ബത്തേരി 2 പേര്‍ വീതം, തവിഞ്ഞാല്‍, വെള്ളമുണ്ട, തിരുനെല്ലി, മീനങ്ങാടി, വൈത്തിരി സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 53 രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    ഉറച്ച നിലപാടുമായി ‌മുഖ്യമന്ത്രി പിണറായി വിജയൻ | Oneindia Malayalam

    1643 പേര്‍ പുതുതായി നിരീക്ഷണത്തില്‍

    കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (22.04.21) പുതുതായി നിരീക്ഷണത്തിലായത് 1643 പേരാണ്. 482 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12435 പേര്‍. ഇന്ന് പുതുതായി 74 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 4549 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 351835 സാമ്പിളുകളില്‍ 348432 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 314370 നെഗറ്റീവും 34062 പോസിറ്റീവുമാണ്.

    സിമ്പിള്‍ ഡ്രെസില്‍ അതീവ സുന്ദരിയായി അമൃത അയ്യര്‍; മാലാഖയെ പോലെയുണ്ടെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+