വയനാട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 328 പേർക്ക്
നിലവില്‍ 14236 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്
വയനാട് ജില്ലയില്‍ ഇന്ന് 328 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 425 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.66 ആണ്. 312 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48423 ആയി. 33648 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 14236 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13260 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
മാനന്തവാടി 50, ബത്തേരി 40, കൽപ്പറ്റ 36, മുട്ടിൽ 27, നെന്മേനി 19, തൊണ്ടർനാട് 18, തവിഞ്ഞാൽ 13, മീനങ്ങാടി, നൂൽപ്പുഴ 12 വീതം, വെള്ളമുണ്ട 10, തിരുനെല്ലി, കണിയാമ്പറ്റ, എടവക 9 വീതം, മേപ്പാടി, പടിഞ്ഞാറത്തറ, പനമരം ഏഴ് വീതം, വൈത്തിരി 6, അമ്പലവയൽ 5, മുള്ളൻകൊല്ലി, മൂപ്പൈനാട്, പൂതാടി 3 വീതം, പുൽപ്പള്ളി, തരിയോട്, വെങ്ങപ്പള്ളി രണ്ടു വീതം, കോട്ടത്തറ സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
കർണാടകയിൽ നിന്ന് വന്ന 11 പേരും, തമിഴ്നാട്ടിൽ നിന്ന് വന്ന മൂന്ന് പേരും, ഗുജറാത്തിൽ നിന്നും, ഉത്തർപ്രദേശിൽ നിന്നും വന്ന ഓരോരുത്തരുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന് രോഗബാധിതരായത്.
425 പേര്‍ക്ക് രോഗമുക്തി
പുൽപ്പള്ളി 8, തവിഞ്ഞാൽ 6, ബത്തേരി, മുട്ടിൽ, വെള്ളമുണ്ട, തരിയോട്, മേപ്പാടി അഞ്ച് വീതം, കണിയാമ്പറ്റ, പനമരം, വൈത്തിരി നാലു വീതം, എടവക 3, കൽപ്പറ്റ, മാനന്തവാടി, പടിഞ്ഞാറത്തറ, പൊഴുതന, തൊണ്ടർനാട്, മീനങ്ങാടി, നെന്മേനി രണ്ടു വീതം, കോട്ടത്തറ, നൂൽപ്പുഴ സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 355 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.
2429 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 2429 പേരാണ്. 1793 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 35691 പേര്‍. ഇന്ന് പുതുതായി 98 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1092 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 403741 സാമ്പിളുകളില്‍ 387287 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 338864 നെഗറ്റീവും 48423 പോസിറ്റീവുമാണ്.
തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ
കോവിഡ് ചികിത്സയ്ക്കിടയിലും പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും വയനാട് ജില്ലക്കാരായ 581 ആരോഗ്യ പ്രവർത്തകർക്കാണ് ഇത് വരെ കോവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ പേർ കോവിഡ് ബാധിതരായത് നഴ്സിംഗ് വിഭാഗത്തിലാണ്. സർക്കാർ /സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന സ്റ്റാഫ് നഴ്സുമാരും ഫീൽഡിൽ പ്രവർത്തിക്കുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ ഉൾപ്പെടെ 238 പേർക്കാണ് കോവിഡ് ബാധിച്ചത്. ഡോക്ടർമാർ 58, ശുചീകരണ തൊഴിലാളികൾ 43, ലാബ് ടെക്നീഷ്യൻ 35, ഫാർമസിസ്റ്റ് 31, നേഴ്സിംഗ് അസിസ്റ്റൻറ് 29, ആശ പ്രവർത്തകർ 22, ഹെൽത്ത് ഇൻസ്പെക്ടർ വിഭാഗം 19, ഡ്രൈവർ 14, മറ്റ് വിഭാഗങ്ങളിലായി 92 പേർക്കുമാണ് കോവിഡ് ബാധിച്ചത്.
കിടിലന്‍ ലുക്കില്‍ ശ്രദ്ധ ആര്യ, ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications