Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയില്‍ 348 പേര്‍ക്കുകൂടി കോവിഡ്; പത്ത് ഇടങ്ങളിൽ നിരോധനാജ്ഞ

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 30843 ആയി

വയനാട് ജില്ലയില്‍ ഇന്ന് 348 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 79 പേര്‍ രോഗമുക്തി നേടി. 340 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 30843 ആയി. 28429 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1923 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1721 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

Covid 19

രോഗം സ്ഥിരീകരിച്ചവര്‍

സുല്‍ത്താന്‍ ബത്തേരി 53, മേപ്പാടി 45, അമ്പലവയല്‍ 31, മാനന്തവാടി 27, നെന്മേനി, പനമരം 19 പേര്‍ വീതം, വെള്ളമുണ്ട 18, വെങ്ങപ്പള്ളി 15, കല്‍പ്പറ്റ 13, പുല്‍പള്ളി 12, മൂപ്പൈനാട് 11, തിരുനെല്ലി, പൂതാടി 10 പേര്‍ വീതം, മുള്ളന്‍കൊല്ലി, മുട്ടില്‍ 7 പേര്‍ വീതം, എടവക, പൊഴുതന 6 പേര്‍ വീതം, കോട്ടത്തറ, മീനങ്ങാടി, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വൈത്തിരി 5 പേര്‍ വീതം, കണിയാമ്പറ്റ 3, നൂല്‍പ്പുഴ 2, തരിയോട് സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

ഗള്‍ഫില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി, ഒഡീഷയില്‍ നിന്ന് വന്ന കണിയാമ്പറ്റ സ്വദേശി, തമിഴ്‌നാട്ടില്‍ നിന്ന് വന്ന 2 മേപ്പാടി സ്വദേശികള്‍, കര്‍ണാടകയില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ, പുല്‍പ്പള്ളി, തിരുനെല്ലി സ്വദേശികള്‍, ഡല്‍ഹിയില്‍ നിന്ന് വന്ന പൂതാടി സ്വദേശി എന്നിവരാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന് രോഗബാധി തരായത്.

79 പേര്‍ക്ക് രോഗമുക്തി

തിരുനെല്ലി, വെള്ളമുണ്ട 3 പേര്‍ വീതം, എടവക 2, നെന്മേനി, പുല്‍പ്പള്ളി, ബത്തേരി, പടിഞ്ഞാറത്തറ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ കഴിഞ്ഞിരുന്ന 67 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

839 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (16.04.21) പുതുതായി നിരീക്ഷണത്തിലായത് 839 പേരാണ്. 243 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6606 പേര്‍. ഇന്ന് പുതുതായി 46 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2479 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 329920 സാമ്പിളുകളില്‍ 326827 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 295984 നെഗറ്റീവും 30843 പോസിറ്റീവുമാണ്.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

നിരോധനാജ്ഞ

ജില്ലയിലെ 10 തദ്ദേശ സ്ഥാപന പരിധികളിൽ ഏപ്രിൽ 30 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കണിയാമ്പറ്റ, തിരുനെല്ലി, നെൻ മേനി, അമ്പലവയൽ, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലും കൽപ്പറ്റ , സുൽത്താൻ ബത്തേരി നഗര സഭകളിലുമാണ് കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചത്.

സ്റ്റൈലിഷായി നോറ ഫത്തേഹി, ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+