Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയില്‍ 273 പേര്‍ക്കുകൂടി കോവിഡ്; 66 പേര്‍ക്ക് രോഗമുക്തി

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 30329 ആയി

വയനാട് ജില്ലയില്‍ ഇന്ന് 273 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 66 പേര്‍ രോഗമുക്തി നേടി. 265 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 30329 ആയി. 28320 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1599 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1431 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

Covid 19

രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി സ്വദേശികൾ 41 പേർ, പൂതാടി 21 പേർ, അമ്പലവയൽ 18 പേർ, തിരുനെല്ലി, വൈത്തിരി 17 പേർ വീതം, പടിഞ്ഞാറത്തറ 16 പേർ, കൽപ്പറ്റ 15 പേർ, വെള്ളമുണ്ട 14 പേർ, എടവക, തരിയോട് 13 പേർ വീതം, മാനന്തവാടി 12 പേർ, നെന്മേനി, പനമരം 10 പേർ വീതം, മീനങ്ങാടി, മേപ്പാടി, പുൽപ്പള്ളി, തവിഞ്ഞാൽ 7 പേർ വീതം, മുട്ടിൽ 5 പേർ, മുള്ളൻകൊല്ലി, വെങ്ങപ്പള്ളി നാലു പേർ വീതം, കണിയാമ്പറ്റ, നൂൽപ്പുഴ രണ്ടു പേർ വീതം, കോട്ടത്തറ, പൊഴുതന, തൊണ്ടർനാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.

കർണാടകയിൽ നിന്ന് വന്ന മേപ്പാടി, പനമരം, പൂതാടി സ്വദേശികളായ ഒരാൾ വീതം, ജയ്പൂരിൽ നിന്ന് വന്ന കൽപ്പറ്റ സ്വദേശി, മഹാരാഷ്ട്രയിൽ നിന്ന് വന്ന മാനന്തവാടി, മുട്ടിൽ സ്വദേശികൾ, തമിഴ്നാട്ടിൽ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി, ഡൽഹിയിൽ നിന്ന് വന്ന പുൽപ്പള്ളി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗ ബാധിതരായത്.

66 പേര്‍ക്ക് രോഗമുക്തി

പൂതാടി സ്വദേശികൾ 2 പേർ, പുൽപ്പള്ളി, മീനങ്ങാടി, കോട്ടത്തറ, മാനന്തവാടി, പടിഞ്ഞാറത്തറ, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും, ഒരു ഇടുക്കി സ്വദേശിയും, വീടുകളിൽ ചികിത്സയിലായിരുന്ന 57 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.

607 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 607 പേരാണ്. 276 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5841 പേര്‍. ഇന്ന് പുതുതായി 27 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1824 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 327003 സാമ്പിളുകളില്‍ 325045 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 294716 നെഗറ്റീവും 30329 പോസിറ്റീവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+