Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയിൽ 64 പേർക്കുകൂടി കോവിഡ്

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28331 ആയി

വയനാട് ജില്ലയില്‍ ഇന്ന് 64 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 42 പേര്‍ രോഗമുക്തി നേടി. 61 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28331 ആയി. 27541 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 616 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 543 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

Wayanad

രോഗം സ്ഥിരീകരിച്ചവര്‍

വൈത്തിരി സ്വദേശികൾ 10 പേർ, പൂതാടി 8 പേർ, കൽപ്പറ്റ, മാനന്തവാടി ആറു പേർ വീതം, പനമരം, മേപ്പാടി നാലു പേർ വീതം, എടവക, പൊഴുതന, നെന്മേനി മൂന്ന് പേർ വീതം, അമ്പലവയൽ, മീനങ്ങാടി, തവിഞ്ഞാൽ, പുൽപ്പള്ളി രണ്ടു പേർ വീതം, കണിയാമ്പറ്റ, തരിയോട്, മുട്ടിൽ, ബത്തേരി, കോട്ടത്തറ, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. മഹാരാഷ്ട്രയിൽ നിന്ന് വന്ന രണ്ട് വെള്ളമുണ്ട സ്വദേശികളും, തമിഴ്നാട്ടിൽ നിന്ന് വന്ന ഒരു മൂപ്പൈനാട് സ്വദേശിയുമാണ് ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധിതരായത്.

42 പേര്‍ക്ക് രോഗമുക്തി

ബത്തേരി, മീനങ്ങാടി സ്വദേശികളായ മൂന്ന് പേർ വീതം, നെന്മേനി, കണിയാമ്പറ്റ, കൽപ്പറ്റ, മേപ്പാടി, പുൽപ്പള്ളി, പൂതാടി, കോഴിക്കോട് സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 29 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

248 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 248 പേരാണ്. 215 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3010 പേര്‍. ഇന്ന് പുതുതായി 9 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 681 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 309594 സാമ്പിളുകളില്‍ 307211 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 278880 നെഗറ്റീവും 28331 പോസിറ്റീവുമാണ്.

മാളവിക മോഹനന്റെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+