Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയില്‍ 55 പേര്‍ക്ക് കൂടി കോവിഡ്

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28495 ആയി

വയനാട് ജില്ലയില്‍ ഇന്ന് 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 24 പേര്‍ രോഗമുക്തി നേടി. 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28495 ആയി. 27625 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 701 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 625 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

Covid 19

രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി സ്വദേശികൾ 9 പേർ, അമ്പലവയൽ 7 പേർ, എടവക 6 പേർ, പടിഞ്ഞാറത്തറ, പനമരം നാല് പേർ വീതം, കൽപ്പറ്റ 3 പേർ, കോട്ടത്തറ, മാനന്തവാടി, നെന്മേനി, തവിഞ്ഞാൽ, വെള്ളമുണ്ട രണ്ട് പേർ വീതം, മീനങ്ങാടി, മേപ്പാടി, മുള്ളൻകൊല്ലി, മുട്ടിൽ, പൊഴുതന, തിരുനെല്ലി, വെങ്ങപ്പള്ളി, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട്ടിൽ നിന്ന് വന്ന രണ്ട് എടവക സ്വദേശികൾ, ബാംഗ്ലൂരിൽ നിന്ന് വന്ന ഒരു മാനന്തവാടി സ്വദേശി, ചെന്നൈയിൽ നിന്ന് വന്ന ഒരു ബത്തേരി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധിതരായവർ.

24 പേര്‍ക്ക് രോഗമുക്തി

എടവക, നൂൽപ്പുഴ സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 22 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.

244 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 244 പേരാണ്. 162 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3269 പേര്‍. ഇന്ന് പുതുതായി 6 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 752 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 311847 സാമ്പിളുകളില്‍ 308680 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 280185 നെഗറ്റീവും 28495 പോസിറ്റീവുമാണ്.

സംസ്ഥാനത്ത് ഇന്ന്

സംസ്ഥാനത്ത് ഇന്ന് 2653 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2039 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 25,249 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,94,404 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+