Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയില്‍ 66 പേര്‍ക്ക് കൂടി കോവിഡ്; 48 പേര്‍ക്ക് രോഗമുക്തി

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28561 ആയി

വയനാട് ജില്ലയില്‍ ഇന്ന് 66 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 48 പേര്‍ രോഗമുക്തി നേടി. 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28561 ആയി. 27673 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 707 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 631 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

Covid 19

രോഗം സ്ഥിരീകരിച്ചവര്‍

നെന്മേനി സ്വദേശികള്‍ 12 പേര്‍, പനമരം 7 പേര്‍്, കല്‍പ്പറ്റ 6 പേര്‍, എടവക, തരിയോട് അഞ്ചു പേര്‍ വീതം, അമ്പലവയല്‍ 4 പേര്‍, കണിയാമ്പറ്റ, മുട്ടില്‍, ബത്തേരി, വെള്ളമുണ്ട, വൈത്തിരി മൂന്ന് പേര്‍ വീതം, മാനന്തവാടി, നൂല്‍പ്പുഴ രണ്ടു പേര്‍ വീതം, മീനങ്ങാടി, പൂതാടി, പുല്‍പ്പള്ളി, തവിഞ്ഞാല്‍, കോട്ടത്തറ, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ചെന്നൈയില്‍ നിന്ന് വന്ന കോട്ടത്തറ സ്വദേശിയാണ് ഇതര സംസ്ഥാനത്തു നിന്നെത്തി രോഗബാധിതനായത്.

48 പേര്‍ക്ക് രോഗമുക്തി

നെന്മേനി, ബത്തേരി, മൂപ്പൈനാട്, വൈത്തിരി, മേപ്പാടി, അമ്പലവയല്‍ സ്വദേശികളായ രണ്ടു പേര്‍ വീതവും, നൂല്‍പ്പുഴ, മാനന്തവാടി ഒരാള്‍ വീതവും, വീടുകളില്‍ ചികിത്സയിലായിരുന്ന 34 പേരുമാണ് രോഗമുക്തി നേടിയത്.

357 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 357 പേരാണ്. 190 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3436 പേര്‍. ഇന്ന് പുതുതായി 14 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1043 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 312890 സാമ്പിളുകളില്‍ 309457 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 280896 നെഗറ്റീവും 28561 പോസിറ്റീവുമാണ്.

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

സംസ്ഥാനത്ത് ഇന്ന്

സംസ്ഥാനത്ത് ഇന്ന് 2798 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,835 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 26,201 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,96,239 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,37,299 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,33,198 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറന്റെെനിലും 4,101 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 538 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സാക്ഷി അഗര്‍വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+