വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ ഒരാള്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു..... പതിനായിരത്തിലധികം പേര്‍ക്ക് കുത്തിവെപ്പ്!!

Google Oneindia Malayalam News

മാനന്തവാടി: വയനാട്ടില്‍ വീണ്ടും കുരങ്ങുപനി ഭീഷണി. കോവിഡ് പ്രതിരോധം ജില്ലയില്‍ ശക്തമായി നടപ്പാക്കുന്നതിനിടെയാണ് ഈ പുതിയ ഭീഷണി. തിരുനെല്ലി പഞ്ചായത്തിലെ ഒരാള്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. ബേഗൂര്‍ കോളനി നിവാസിയായ യുവാവിനാണ് കുരങ്ങുപനി സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയിലെ കുരങ്ങുപനി പ്രത്യേക ചികിത്സാ കേന്ദ്രമായ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതുവരെ 58 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 29 പേരുടെ ഫലം നെഗറ്റീവാണ്. നേരത്തെ തന്നെ ജില്ലയിലെ വിവിധ ഇടങ്ങളില്‍ കുരങ്ങുപനി ഭീഷണി നിലനില്‍ക്കുന്നുണ്ട്.

1

കര്‍ണാടകത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ജില്ലകളില്‍ നിന്നാണ് കുരങ്ങുപനി പ്രധാനമായും പടരുന്നത്. അതേസമയം ചെതലയം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള ഒരാളുടെ ഫലം കൂടി വരാനുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച ബേഗൂര്‍ സ്വദേശിയും, രോഗലക്ഷണങ്ങളുള്ള ചെതലയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ളയാളുമാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. അതേസമയം എല്ലാവര്‍ക്കും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്തിലെ വിവിധയിടങ്ങളിലായി കഴിഞ്ഞ ദിവസം 382 പേര്‍ക്ക് കുരങ്ങുപനിക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്.

തിരുനെല്ലി ഗുണ്ടിക ഗാപ്പ് കോളനി, പനവല്ലി കോളനി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം ക്യാമ്പ് നടന്നത്. ഇതുവരെ തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 11651 പേര്‍ക്കാണ് കുത്തിവെപ്പ് നല്‍കിയത്. ഇതുവരെ കുരങ്ങുപനിക്കെതിരെയുള്ള കുത്തിവെപ്പ് എടുക്കാത്തവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇവര്‍ നടത്തിയ സര്‍വേയില്‍ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലായി 431 വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുനെല്ലി പഞ്ചായത്തില്‍ രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. സബ് കളക്ടര്‍ ഓഫീസില് ജില്ലാതല കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

അതേസമയം ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനവും ശക്തമാക്കിയിരിക്കുകയാണ്. മാനന്തവാടി പരിധിയില്‍ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് കാരണം പോലീസ് ഇവിടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. മറ്റ് ജില്ലകളിലേക്ക് യാത്ര പാസിനായി സ്റ്റേഷനിലേക്ക് വരേണ്ട സാഹചര്യവും ഇതോടെ ഒഴിവാക്കി. വാട്‌സാപ്പ് വഴി വീട്ടിലിരുന്ന് പാസിന് അപേക്ഷിക്കാം. പരിശോധനാ സ്ഥലങ്ങളില്‍ ഫോണിലുള്ള ഈ പാസ് കാണിച്ചാല്‍ കടന്നുപോകാന്‍ അനുവദിക്കും. മരണം, ചികിത്സ തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് പാസ് അനുവദിക്കുന്നത്.

Wayanad
English summary
one more person confirmed monkey fever in thirunelly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X