വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊറോണ ഭീതിയില്‍ കഴിയവേ വയനാടിന് മറ്റൊരു ആശങ്ക; കുരങ്ങ് പനി ലക്ഷണങ്ങളോടെ ഒരാള്‍ കൂടി

  • By News Desk
Google Oneindia Malayalam News

മാനന്തവാടി: കൊറോണ വൈറസ് രോഗത്തിന്റെ ഭീതിയില്‍ കഴിയവേ വയനാടിന് മറ്റൊരു ആശങ്കകൂടി. കുരങ്ങ് പനിയാണ് വയനാട് ജില്ലയെ ആശങ്കയിലാഴ്ത്തുന്നത്. ജില്ലയില്‍ കുരങ്ങ് പനി ലക്ഷങ്ങളോടെ ഒരാളെ കൂടി ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍ കാട്ടുനായ്ക കോളനിയിലെ 63 കാരിയെയാണ് കുരങ്ങു പനി ചികിത്സാ കേന്ദ്രമായ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ സാമ്പിള്‍ പരിശോധനക്കയച്ചിരിക്കുകയാണ്.

monkeys

നേരത്തേയും ജില്ലയില്‍ഡ കുരങ്ങ് പനി സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പനി ബാധിതരെ കണ്ടത്താനുള്ള ആരോഗ്യവകുപ്പിന്റെ സര്‍വ്വെയിലാണ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് അപ്പപ്പാറ കുടുംബാംരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കുരങ്ങ് പനി ലക്ഷണങ്ങള്‍ ലക്ഷണങ്ങള്‍ പ്രകടമായതോടെ ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ ദിവസം ഇവിടെ കുരങ്ങ് പനി സ്ഥിരീകരിച്ച ബേഗൂര്‍ ചങ്ങലഗേറ്റ് കോളനിയിലെ ഏഴു വയസുകാരന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ വര്‍ഷം ഇതുവരെ വയനാട് ജില്ലയില്‍ 29 പേര്‍ക്ക് കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു.

ഇതിന്ററെ പ്രതിരോധ നടപടികളുടെ ഭാഗമായി ഇവിടെ കു്ത്തിവെപ്പും നടത്തുന്നുണ്ട്. തിരുനെല്ലി പഞ്ചായത്തില്‍ ഇന്നലെ 34 പേര്‍ക്ക് കൂടി പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ഇവിടെ 12,526 പേര്‍ക്ക് കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വയനാട്ടില്‍ ഒരു വീട്ടിലെ തന്നെ മൂന്ന് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ജില്ലയെ ആശങ്കയിലാഴ്ത്തിയിരുന്നു.
പനമരം പഞ്ചായത്ത് പരിധിയിലെ പള്ളികുന്ന് സ്വദേശികളായ 53, 25 വയസുള്ള പുരുഷന്മാര്‍ക്കും 50 വയസുകാരിക്കുമായിരുന്നു കൊവിഡ് സ്ഥിരീകരിചത്. മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ് കുടുംബം. മെയ് 24 നാണ് വയനാട്ടില്‍ എത്തിയത്. എന്നാല്‍ മുത്തങ്ങയിലെ പരിശോധനക്ക് ശേഷം ഇവര്‍ അന്ന് മുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അതിനാല്‍ മറ്റ് സമ്പര്‍ക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

അതേസമയം ജില്ലയില്‍ നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ കൊവിഡ് സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായതോടെ ഇദ്ദേഹം ആശുപത്രി വിട്ടു.

 ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗി (74) അന്തരിച്ചു ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗി (74) അന്തരിച്ചു

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഫാക്ട് ചെക്ക് ചെയ്യണം;ട്രംപിന്റെ ട്വിറ്റര്‍ പോലെ:സന്ദീപ്‌വാര്യര്‍മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഫാക്ട് ചെക്ക് ചെയ്യണം;ട്രംപിന്റെ ട്വിറ്റര്‍ പോലെ:സന്ദീപ്‌വാര്യര്‍

Wayanad
English summary
Wayanad:One More Person Has Been Admitted to the Hospital with Monkey Fever Symptoms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X