വയനാട് പാക്കേജ് പ്രഖ്യാപനം നാളെ; മുഖ്യമന്ത്രി ജില്ലയിലെത്തും
കല്‍പ്പറ്റ:ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന വയനാട് പാക്കേജ് നാളെ മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിക്കും. രാവിലെ 11 ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കാര്‍ബണ്‍ ന്യൂട്രല്‍ കോഫീ പാര്‍ക്കിന്റെ ഡി.പി.ആര് പ്രകാശനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. 2021-26 വര്‍ഷ കാലയളവില്‍ ജില്ലയില്‍ ആവിഷ്ക്കരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധങ്ങളായ പദ്ധതികളാണ് വയനാട് പാക്കേജില്‍ ഉണ്ടാകുക. ജില്ലയുടെ സമഗ്ര മുന്നേറ്റത്തിന് എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളിച്ചുള്ള വികസന കര്‍മ്മ പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കും. കാര്‍ഷിക മേഖലയുടെയും ആദിവാസി മേഖലയുടെയും സമഗ്ര പുരോഗതിയും പാക്കേജിലൂടെ ലക്ഷ്യമിടുന്നുണ്ട്. അടിസ്ഥാന സൗകര്യവികസനവും തൊഴില്‍ സംരംഭങ്ങളുമെല്ലാം പാക്കേജില്‍ വിഭാവനം ചെയ്യുന്നുണ്ട്. ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

Recommended Video
ജില്ലയുടെ മുഖ്യ കാര്‍ഷിക വിളയായ കാപ്പിയുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുളള വയനാട് കോഫി സംഭരണ ഉദ്ഘാടനവും കുടുംബശ്രീ കിയോസ്ക്ക് കൈമാറലും വ്യവസായ, കായിക, യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി ജയരാജന് നിര്‍വ്വഹിക്കും. കാര്‍ബണ്‍ ന്യൂട്രല്‍ കാപ്പിയെന്ന നിലയില്‍ വയനാടന്‍ കാപ്പി ബ്രാന്‍ഡ് ചെയ്ത് വിപണി കണ്ടെത്തി കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ചടങ്ങില്‍ ശ്രേയാംസ് കുമാര്‍ എം.പി, എം.എല്‍.എ.മാരായ സി.കെ ശശീന്ദ്രന്, ഐ.സി ബാലകൃഷ്ണന്, ഒ.ആര് കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള, കല്‍പ്പറ്റ നഗരസഭാ ചെയര്മാന് കെ.എം. തൊടി മുജീബ് തുടങ്ങിയവര്‍ പങ്കെടുക്കും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications