മുഖംമൂടി ധാരികളുടെ അക്രമണത്തിൽ പരിക്കേറ്റ വയോധികയും മരിച്ചു
പത്മാവതിയുടെ അലർച്ച കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടു
കൽപ്പറ്റ: വയനാട് പനമരം നെല്ലിയമ്പത്ത് അജ്ഞാതരുടെ അക്രമണത്തിൽ ദമ്പതികൾ മരിച്ചു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മുഖംമൂടി ധാരികളായ രണ്ടുപേർ ഇവരെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ഗൃഹനാഥൻ കേശവൻ സംഭവ സമയത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഭാര്യ പത്മാവതിയും ഇന്ന് മരിക്കുകയായിരുന്നു.

രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്. പത്മാവതിയുടെ അലർച്ച കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടു. പനമരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായുള്ള തിരച്ചിലും ഊർജിതമാക്കിയിട്ടുണ്ട്.
പഞ്ചാബിലെ അമൃതസറിലെ കര്‍ഷകര്‍- കണ്ണിന് കുളിര്‍മയേകുന്ന ചിത്രങ്ങള്‍ കാണാം
റോഡിൽനിന്ന് അല്പം മാറി ആളൊഴിഞ്ഞ ഭാഗത്താണ് ഇവരുടെ വീട്. ഇരുനില വീടിന്റെ മുകൾ ഭാഗത്ത് കൂടെയാണ് അക്രമികൾ വീടിനുള്ളിലേക്ക് കയറിയതെന്നാണ് പ്രാഥമിക നിഗമനം. കവർച്ച ശ്രമമാകാം ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കേശവനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസം. മക്കളായ മഹേഷ് മാനന്തവാടിയിലും മുരളി പ്രസാദ് കോഴിക്കോട്ടും മിനിജ കൂടോത്തുമ്മലിലുമാണ് താമസം.
കറുപ്പിൽ അഴകായി മധു ശാലിനി; തെന്നിന്ത്യൻ താരത്തിന്റെ ഹോട്ട്, ക്യൂട്ട് ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications