വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാടിനെ നടുക്കിയ പന്തനാല്‍ തോമസ് കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വിവാദമായ പന്തനാല്‍ തോമസ് കൊലപാതകത്തില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. സുല്‍ത്താന്‍ബത്തേരി വടക്കനാട് പന്തനാല്‍ പി പി തോമസ്(43) കൊല ചെയ്യപ്പെട്ട കേസിലാണ് ഒന്നാം പ്രതി കിടങ്ങനാട് പാമ്പനാട് മോഹന(57)നെ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി രണ്ട് ജഡ്ജി എന്‍ വിനോദ് കുമാര്‍ ശിക്ഷ വിധിച്ചത്.

കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വീട്ടില്‍ അതിക്രമിച്ച് കടന്നതിന് മൂന്ന് മാസം തടവും അമ്പതിനായിരം രൂപ പിഴയും, ആംസ് ആക്ട് 25 പ്രകാരം ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും, ആംസ് ആക്ട് 27 പ്രകാരം ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

mm

കൊല ചെയ്യപ്പെട്ട തോമസ്

2011 ഒക്ടോബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. തുടര്‍ന്ന് സുല്‍ത്താന്‍ബത്തേരി പൊലീസ് സ്റ്റേഷനിലെ ക്രൈം നമ്പര്‍ 777/11 രജിസ്റ്റര്‍ കേസ് ചെയ്ത് കേസ് അന്വേഷണം ആരംഭിച്ചു. ബത്തേരി സി ഐ വിശ്വംഭരനായിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. തുടര്‍ന്ന് കേസ് അന്വേഷിച്ച സി ഐ വി വി ലതീഷ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എഎസ്ഐമാരായ ഉമ്മര്‍, ശശികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

mm

പ്രതി മോഹനന്‍

2011 ഒക്‌ടോബര്‍ ഒമ്പതിന് രാത്രി ഒമ്പത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മോഹനനെതിരെ മോശമായി സംസാരിക്കുകയും നായാട്ട് നടത്തുന്ന കാര്യം അധികൃതരെ അറിയിക്കുമെന്ന് പറയുകയും ചെയ്തതിന്റെ വൈരാഗ്യമാണ് തോമസിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. രാത്രി എട്ടുമണിയോടെ തോക്കുമായി തോമസിന്റെ വീട്ടിലേക്ക് പോയ മോഹനന്‍ വീട്ടിലേക്കുള്ള വഴിയില്‍ തോക്ക് വെക്കുകയും. തുടര്‍ന്ന് തോമസിനെ പ്രകോപിപ്പിച്ച് വീട്ടില്‍ നിന്നും പുറത്തിറക്കുകയുമായിരന്നു.

മോഹനനെ പിടികൂടുന്നതിന്നായി പുറകെയെത്തിയ തോമസിനെ വഴിയില്‍ വെച്ച് തോക്കു കൊണ്ട് വെടി വെയ്ക്കുയായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചയോടെ തന്നെ മോഹനനെ പോലീസ് പിടികൂടുകയും ചെയ്തു. കേസ് സംബന്ധിച്ചുള്ള കുറ്റപത്രം 2014 ജൂലൈ 30നാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസിലെ രണ്ടാം പ്രതി ചുണ്ടാട്ട് ജോസിനെയും മൂന്നാം പ്രതി പുളിക്കല്‍ ജോസിനെയും കുറ്റക്കാരല്ലന്ന് കണ്ട് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷ് കുമാര്‍ കേസില്‍ ഹാജരായി.

Wayanad
English summary
wayanad panthanal thomas murder case verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X