വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂക്കറ്റം കുടി...ഒടുവില്‍ പൊരിഞ്ഞ തല്ല്, മധ്യവയസ്‌കന് ദാരുണാന്ത്യം, പിന്നീട് സംഭവിച്ചത്!!

Google Oneindia Malayalam News

മാനന്തവാടി: സ്വകാര്യ വ്യക്തിയുടെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ മരിച്ച നിലയില്‍ മധ്യവയസ്‌കനെ കണ്ടെത്തിയ കേസില്‍ വഴിത്തിരിവ്. രണ്ട് പ്രതികള്‍ കേസില്‍ പിടിയിലായിരിക്കുകയാണ്. വാസു, തങ്കച്ചന്‍ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം അഞ്ചല്‍ സ്വദേശിയായ ഉണ്ണികൃഷ്ണനെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണന്റെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം തന്നെ രണ്ടുപേര്‍ കസ്റ്റഡിയിലുണ്ടെന്ന് സൂചനയുണ്ടായിരുന്നു.

1

കഴിഞ്ഞ ഞായറാഴ്ച്ചയാണ് മാനന്തവാടി മൈസൂരു റോഡിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനുള്ളില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ആരാണെന്ന് പോലീസ് അന്വേഷിക്കുകയായിരുന്നു. മാനന്തവാടിയില്‍ ഒട്ടേറെ വര്‍ഷങ്ങളായി പഴയ സാധനങ്ങള്‍ പെറുക്കി വിറ്റ് ജീവിക്കുന്നയാളാണ് കൊല്ലപ്പെട്ട ഉണ്ണികൃഷ്ണന്‍. പോലീസും ഫോറന്‍സിക്കും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയിരുന്നു.

പ്രതികളും കൊല്ലപ്പെട്ട ഉണ്ണികൃഷ്ണനും തമ്മില്‍ ഒരുമിച്ച് മദ്യാപിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ജില്ലാ പോലീസ് മേധാവി ഇളങ്കോ പറഞ്ഞു. പിടിയിലായ വാസുവും തങ്കച്ചനും ഉണ്ണികൃഷ്ണന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവര്‍ ഒരുമിച്ചിരുന്ന് സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. ഇടയ്ക്കും വഴക്കും ഉണ്ടാക്കാറുള്ളതായും പോലീസ് പറഞ്ഞു. സംഭവ ദിവസം ഇവര്‍ രണ്ട് തവണ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു.

ഉണ്ണികൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ തലയ്ക്ക് മുറിവുണ്ടായിരുന്നു. ഇതോടെ സംഭവസ്ഥലത്ത് സംഘട്ടനം നടന്നുവെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു. മദ്യലഹരിയില്‍ തര്‍ക്കമുണ്ടായതോടെ വാസുവും തങ്കച്ചനും ചേര്‍ന്ന് ഉണ്ണികൃഷ്ണനെ ചവിട്ടുകയും തലയില്‍ ഇടിക്കുകയും ചെയ്തിരുന്നു. മരണത്തിന് കാരണമായത് പരിക്കുകളാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം മറ്റ് അസുഖങ്ങളും ഉണ്ണികൃഷ്ണനുണ്ടായിരുന്നു.

Wayanad
English summary
wayanad: police caught 2 persons who killed a middle aged man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X