വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുന്നിൽ മാനന്തവാടി; വയനാട് ജില്ലയിൽ 73.6 ശതമാനം പോളിങ്

616110 വോട്ടർമാരാണ് ജില്ലയിലുള്ളത് ഇവരിൽ 453714 പേരും വോട്ട് രേഖപ്പെടുത്തി

Google Oneindia Malayalam News

കൽപ്പറ്റ: സംസ്ഥാനത്ത് ഏറ്റവും കുറവ് നിയമസഭ മണ്ഡലങ്ങളുള്ള ജില്ലയാണെങ്കിലും വാശിയേറിയ പോരാട്ടം നടന്ന വയനാട്ടിലും മികച്ച പോളിങ്. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലുമായി 73.64 ശതമാനം വോട്ടുകൾ പോൾ ചെയ്യപ്പെട്ടു. 616110 വോട്ടർമാരാണ് ജില്ലയിലുള്ളത് ഇവരിൽ 453714 പേരും വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ വയനാട്ടിലും പോളിങ് ശതമാനം കുറഞ്ഞു. 78.2 ശതമാനം പോളിങ്ങാണ് കഴിഞ്ഞ തവണ രേഖപ്പെടുത്തിയത്.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

Kerala Assembly Election 2021

ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടുകൾ രേഖപ്പെടുത്തിയത് സംവരണ മണ്ഡലമായ മാനന്തവാടിയിലാണ്. 96868 പുരുഷന്മാരും 98180 സ്ത്രീകളും അടക്കം 195048 വോട്ടർമാരുള്ള മണ്ഡലത്തിൽ 146511 വോട്ടുകൾ രേഖപ്പെടുത്തി. ഇവരിൽ 73385 പേർ പുരുഷന്മാരും 73126 പേർ സ്ത്രീകളുമാണ്. 75.78 ശതമാനമാണ് മണ്ഡലത്തിലെ ആകെ പോളിങ്.

സുൽത്താൽ ബത്തേരിയിൽ 72.92 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 108034 പുരുഷന്മാരും 112133 സ്ത്രീകളുമടക്കം 220167 വോട്ടർമാരുള്ള മണ്ഡലത്തിൽ 160548 പേർ വോട്ട് ചെയ്തു. സമ്മതിദാന അവകാശം ഉപയോഗപ്പെടുത്തിയവരിൽ 80144 പേർ പുരുഷന്മാരും 80404 പേർ സ്ത്രീകളുമാണ്.

ജില്ലയിൽ ഗ്ലാമർ പോരാട്ടം നടന്ന മണ്ഡലം കൽപ്പറ്റയാണ്. കോൺഗ്രസ് നേതാവ് ടി.സിദ്ധിഖും ജനദാതൾ നേതാവ് ശ്രേയംസ് കുമാറും നേർക്കുന്നേർ എത്തിയ മണ്ഡലത്തിൽ 73 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 98337 പുരുഷന്മാരും 102557 സ്ത്രീകളുമടക്കം 200895 വോട്ടർമാരുള്ള മണ്ഡലത്തിൽ 146655 പേർ വോട്ട് ചെയ്തു. ഇവരിൽ 72456 പേർ പുരുഷന്മാരും 74199 പേർ സ്ത്രീകളുമാണ്.

വ്യത്യസ്ത വസ്ത്രങ്ങളില്‍ നഭ നടേഷ്; അടിപൊളി ചിത്രങ്ങള്‍ കാണാം

Wayanad
English summary
Wayanad polling percentage in Kerala Assembly Election 2021 constituency separate data
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X