വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിവില്‍ സ്റ്റേഷനിലെ പ്രതിഷേധക്കാര്‍ക്ക് മുമ്പില്‍ പോലീസ്, ലാത്തിക്ക് പകരം മൈക്ക്, പറഞ്ഞത് അക്കാര്യം

Google Oneindia Malayalam News

കല്‍പ്പറ്റ: പ്രതിഷേധത്തിനൊക്കെ ഒരു പരിധി വേണം എന്ന് പറഞ്ഞാല്‍ പ്രതിഷേധക്കാര്‍ കേള്‍ക്കില്ല. പക്ഷേ പോലീസ് അത് പറയും. അമ്പരിപ്പിക്കുന്ന കാര്യമാണ് വയനാട്ട് കളക്ടറേറ്റില്‍ നടന്നത്. കളക്ടറേറ്റിന് മുമ്പിലെ സമരക്കാരോട് സാമൂഹിക അകലം പാലിക്കണമെന്ന് പോലീസ് പറഞ്ഞത് മൈക്കിലൂടെ. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിവില്‍ സ്റ്റേഷന്‍ പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഇതിനിടയിലാണ് പോലീസിന്റെ സ്‌നോഹപദേശം.

1

കല്‍പ്പറ്റ കണ്ടെയിന്‍മെന്റ് സോണായി മാറിയപ്പോഴും ഈ സമരങ്ങള്‍ക്കൊന്നും കുറവുണ്ടായിരുന്നില്ല. ഇതിന് പുറമേ കഴിഞ്ഞദിവസം രാവിലെ തുറന്ന് കിടന്ന ഗേറ്റ് വഴി പ്രതിഷേധക്കാര്‍ കളക്ടറേറ്റ് വളപ്പിനുള്ളിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഇതോടെ പോലീസ് സന്നാഹം ഇവിടെ ശക്തമാക്കുകയായിരുന്നു. പക്ഷേ പോലീസ് എത്തിയിട്ടും സമരക്കാരുടെ വീര്യം ചോര്‍ന്നിട്ടില്ല. രാവിലെ മുതല്‍ തന്നെ ഇവര്‍ സിവില്‍ സ്‌റ്റേഷന് മുന്നിലേക്ക് എത്തിയിരുന്നു.

Recommended Video

cmsvideo
Coastal folk in Poonthura, where cases are multiplying, defy lockdown, | Oneindia Malayalam

ഇതോടെയാണ് പോലീസുകാര്‍ക്ക് സാമൂഹി അകലം പാലിക്കണമെന്ന് നിര്‍ദേശിക്കേണ്ടി വന്നത്. ബിജെപിയുടെ ഒബിസി മോര്‍ച്ചയാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. അധികം വൈകാതെ തന്നെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. ഇതോടെ, ഗേറ്റിന് മുന്‍വശം ആളുകളെ കൊണ്ട് നിറഞ്ഞു. ഇതോടെ സമരക്കാര്‍ സാമൂഹിക അകലം പാലിക്കണമെന്ന് അനൗണ്‍സ്‌മെന്‍ര് വാഹനത്തിലൂടെ പോലീസ് ഓര്‍മിപ്പിച്ചു.

പോലീസിന്റെ ഉപദേശത്തിന് തലതിരിഞ്ഞ മറുപടിയും പിന്നാലെ എത്തി. സ്വപ്‌ന നിങ്ങളുടെ കണ്‍മുന്നിലൂടെ പോയപ്പോള്‍ സാമൂഹിക അകലം ഓര്‍മയില്ലായിരുന്നോ എന്നായിരുന്നു തിരിച്ചുള്ള ചോദ്യം. മൈക്കിലൂടെ തന്നെയായിരുന്നു ചോദ്യവും. പോലീസ് അതിനോട് പ്രതികരിച്ചില്ല. ഉദ്ഘാടനം കഴിഞ്ഞ് പക്ഷേ പ്രശ്‌നങ്ങള്‍ക്കൊന്നും നില്‍ക്കാതെ യൂത്ത് കോണ്‍ഗ്രസുകാരും പിരിഞ്ഞ് പോയി. യുവമോര്‍ച്ചയും വൈകാതെ പ്രതിഷേധമായെത്തിയെങ്കിലും, അല്ലറ ചില്ലറ പ്രകടനം നടത്തിയ ശേഷം അവരും മടങ്ങി.

Wayanad
English summary
wayanad: protest in kalpatta civil station, police remembers social distancing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X