വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്‌ റെയില്‍വെ; സര്‍വെ നടപടികള്‍ക്കായി 100 കോടി അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്‌ ജില്ലയുടെ സ്വപ്‌ന പദ്ധതികളിലൊന്നായ റെയില്‍വേയുടെ സര്‍വെ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നൂറ്‌ കോടി രൂപ അനുവദിച്ചു. നിലമ്പൂര്‍-നെഞ്ചങ്കോട്‌-തലശ്ശേരി-മൈസൂര്‍ റെയില്‍വേ ലൈനുകളുടെ സര്‍വേ നടപടികള്‍ക്കായാണ്‌ തുക അനുവദിച്ചത്‌. സര്‍വ്വേ നടപടികള്‍ ഈ മാസം ആരംഭിക്കുമെന്ന്‌ സികെ ശശീന്ദ്രന്‍ എംഎല്‍എ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

കേരള റെയില്‍ ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ ചുമതലപ്പെടുത്തിയ സിസ്‌ട്രാ എനന്ന സാഥാപനമാണ്‌ പ്രൊജക്ടിന്റെ വിശദ്ദമായ റിപ്പോര്‍ട്ട്‌ തയാറാക്കുക. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനമാണ്‌ കേരള റെയില്‍ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌. നേരത്തെ ഡിപിആര്‍ തയ്യാറാക്കുന്നതിനായി ഡിഎംആര്‌ഡസിയെയാരുന്നു നിശ്ചയിച്ചത്‌. കേരള അതിര്‍ത്തിയില്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചുവെങ്കിലും കര്‍ണാടക തടഞ്ഞു. ഇതോടെ പ്രവര്‍ത്തനം നിലക്കുകയും ഡിഎംആര്‍സി പിന്‍മാറുകയും ചെയ്‌തു. കര്‍ണാടകയുമായി ഈ വിഷയത്തില്‍ നിരന്തരം ചര്‍ച്ച നടത്തിവരികയാണ്‌. അനുകൂല സമീപനം ഉണ്ടാവുമെന്ന്‌ തന്നെയാണ്‌ പ്രതീക്ഷിക്കുന്നത്‌.

railway

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

കര്‍ണാടകയുടെ അനുമതിക്ക്‌ കാത്ത്‌ നില്‍ക്കാതെ കേരള അതിര്‍ത്തിക്കുള്ളിലെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കനാണ്‌ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്‌. ഇത്‌ പ്രകാരമാണ്‌ സര്‍വേക്കായി 100 കോടി രൂപ അനുവദിച്ചത്‌. രണ്ട്‌ റയില്‍വേ ലൈനുകളാണ്‌ സര്‍വെയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. നിലമ്പൂര്‍ നെഞ്ചന്‍കോട്‌ പാതയും, തലശ്ശേരി-മൈസൂര്‍ പാതയും വയനാട്‌ സംഗമിച്ച്‌ കര്‍ണാടകയിലേക്ക്‌ പോകുന്ന രീതിയിലാണ്‌ നിലവില്‍ പദ്ധതിയുള്ളത്‌. ഈ പാതില്‍ ഇതുവരെ ഉൂര്‍ന്നുവന്ന എല്ലാം നിര്‍ദേശങ്ങളും പരിഗണിച്ചിട്ടുണ്ട്‌. സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുന്ന മുറക്ക്‌ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ അറിയിച്ചു.

Wayanad
English summary
wayanad railway; state government grant 100 crore for survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X