വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് മഴ മഹോത്സവം; മൗണ്ടയ്ന്‍ സൈക്ലിംഗ് മത്സരം ബുധനാഴ്ച കല്‍പ്പറ്റയില്‍, ഫണ്‍ ഡ്രൈവ് 13ന്, രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവുന്നു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് മഴമഹോത്സവത്തിന്റെ സുപ്രധാന മത്സരയിനങ്ങളിലൊന്നായ മൗണ്ടയ്മന്‍ സൈക്ലിംഗ് മത്സരം ബുധനാഴ്ച കല്‍പ്പറ്റ പുല്‍പ്പാറയില്‍ നടക്കും. വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍,വയനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ കേരള ടൂറിസം,വയനാട് ജില്ലാ ഭരണകൂടം ,വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന കായിക മത്സരങ്ങളുടെ ഭാഗമായാണ് മൗണ്ടയ്ന്‍ സൈക്ലിംഗ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

<strong>മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന നല്ല കാര്യങ്ങള്‍ക്കാണ് തന്റെ പിന്തുണയെന്ന് ജാമിദ ടീച്ചര്‍, മുത്തലാഖ് ബില്‍ ഗുണം ചെയ്യുന്നത് മുസ്ലിംസമുദായത്തിന് തന്നെ, ബിജെപിക്കും ആര്‍എസ്എസിനും ഒപ്പമല്ലെന്നും ടീച്ചർ</strong>മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന നല്ല കാര്യങ്ങള്‍ക്കാണ് തന്റെ പിന്തുണയെന്ന് ജാമിദ ടീച്ചര്‍, മുത്തലാഖ് ബില്‍ ഗുണം ചെയ്യുന്നത് മുസ്ലിംസമുദായത്തിന് തന്നെ, ബിജെപിക്കും ആര്‍എസ്എസിനും ഒപ്പമല്ലെന്നും ടീച്ചർ

കേരള സൈക്ലിംഗ് അസോസിയേഷന്‍, വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ പ്രശസ്തരായ 35 ലധികം മൗണ്ട്‌യന്‍ സൈക്ലിംഗ് താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്കാണ് സ്ലൈക്ലിംഗിനായി തയ്യാറാക്കിയിരിക്കുന്നത്. സീനിയര്‍ വിഭാഗത്തില്‍ 12 ലാപും ജൂനിയര്‍ വിഭാഗത്തില്‍ 10 ലാപും സൈക്കിള്‍ ചവിട്ടണം. വിജയികളാകുന്നവര്‍ക്ക് ട്രോഫിയും 5000 ,3000, 1500 എന്നിങ്ങനെ ക്യാഷ് പ്രൈസും നല്‍കും.

Mud vollyball

കല്‍പ്പറ്റ നഗരസഭാപരിധിയിലെ പുല്‍പ്പാറയില്‍ രാവിലെ ഒമ്പത് മണിക്ക് കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്യും. സൗത്ത് വയനാട് ഡി.എഫ്. ഒ. പി. രഞ്ജിത്ത് കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. അതേസമയം, മഴമഹോത്സവത്തിന്റെ ഭാഗമായുള്ള ഔട്ട്‌ഡോര്‍ ഇവന്റുകളുടെ ഭാഗമായുള്ള ഫണ്‍ഡ്രൈവ് 13ന് നടക്കും. ഇതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ബുധനാഴ്ചയോടെ അവസാനിക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എഴുപതില്‍ പരം റൈഡര്‍മാര്‍ ഇതിനകം തന്നെ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണി വരെയാണ് രജിസ്‌ട്രേഷനുള്ള സമയം. ലോ റേഞ്ച് ഗിയര്‍ ബോക്‌സ് ഫോര്‍ വീല്‍ വാഹനങ്ങള്‍ക്ക് മാത്രമാണ് അനുമതി. സീറ്റ് ബെല്‍റ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷൂറന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എന്നിവ നിര്‍ബന്ധമാണ്. ഒരു വാഹനത്തില്‍ ചുരുങ്ങിയത് രണ്ട് പേരും പരമാവധി നാല് പേരുമാണ് അനുവദനീയം.

മഴ മഹോത്സവത്തിന്റെ പ്രധാന സംഘാടകരായ വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ വയനാട് ജീപ്പ് ക്ലബ്ബുമായി ചേര്‍ന്നാണ് ഫണ്‍ ഡ്രൈവ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9744539633,9995888869 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. കഴിഞ്ഞ തവണത്തെ ഓഫ് റോഡ് റൈഡിംഗിന് പകരമായാണ് ഇത്തവണ ഫണ്‍ഡ്രൈവ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വയനാട്ടില്‍ മഴ ശക്തമായോടെ മഴമഹോത്സവത്തിന്റെ ഓരോ പരിപാടികളും ശ്രദ്ധേയമാകുകയാണ്.

Wayanad
English summary
Wayanad rain celebration; Mountain Cycling Competition on Wednesday at Kalpetta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X