വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് മഴമഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍; ജൂലൈ 11 മുതല്‍ 14 വരെ പ്രധാനപരിപാടികള്‍, ജൂണ്‍ 29ന് നടക്കുന്ന മഡ് ഫുട്‌ബോള്‍ മത്സരത്തോടെ 'സ്പ്ലാഷ് 2019'ന് തുടക്കമാവും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള മഴമഹോത്സവത്തിന് (സ്പ്ലാഷ് 2019) ഈ മാസം 29ന് നടക്കുന്ന മഡ്ഫുട്‌ബോള്‍ മത്സരത്തോടെ തുടക്കമാവുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജൂലൈ 11 മുതല്‍ 14 വരെയാണ് മഴമഹോത്സവത്തിലെ പ്രധാനപരിപാടികള്‍ നടക്കുന്നത്. പ്രളയാന്തരം വയനാട്ടിലെ ടൂറിസം മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് ഇത്തവണ വിപുലമായ പരിപാടികളോടെ മഴമഹോത്സവം സംഘടിപ്പിക്കുന്നത്.

<strong>യുവതിയുടെ പരാതി; ഉപ്പുതിന്നവന്‍ വെള്ളം കുടിക്കണമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ, സമൂഹത്തില്‍ മൂല്യങ്ങള്‍ക്ക് പ്രസക്തിയില്ലാതാവുകയാണെന്നും എം സി ജോസഫൈന്‍</strong>യുവതിയുടെ പരാതി; ഉപ്പുതിന്നവന്‍ വെള്ളം കുടിക്കണമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ, സമൂഹത്തില്‍ മൂല്യങ്ങള്‍ക്ക് പ്രസക്തിയില്ലാതാവുകയാണെന്നും എം സി ജോസഫൈന്‍

വയനാടിന്റെ ടൂറിസം സാധ്യതകള്‍ ലോക ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി അന്താരാഷ്ട്ര തലത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും, ടൂറിസം രംഗത്തെ ഏജന്‍സികളെയും ഈ മേഖലയിലെ വിദഗ്ധരെയും ഉള്‍പ്പെടുത്തി നടത്തുന്ന ബി ടു ബി മീറ്റാണ് മഴമഹോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടി. 350 ഓളം ടൂര്‍ ഓപ്പറേറ്റര്‍മാരെയാണ് മീറ്റില്‍ പ്രതീക്ഷിക്കുന്നത്. ഇതിനകം തന്നെ 250-ഓളം പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞിട്ടുണ്ട്.

Spplash 2019

വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, യു എ ഇയിലെയും ഇന്ത്യയിലെയും ബ്ലോഗര്‍മാര്‍ എന്നിവരും ഇത്തവണത്തെ ബി ടു ബി മീറ്റില്‍ പങ്കെടുക്കുന്നുണ്ട്. ഇതോടൊപ്പം ടൂറിസം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും സംരംഭകരും അടക്കം അഞ്ഞൂറോളം പേര്‍ ജൂലായ് 12-ന് വൈത്തിരി വില്ലേജില്‍ നടക്കുന്ന ബി ടു ബി മീറ്റില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ജൂണ്‍ 29ന് നടക്കുന്ന മഡ് ഫുട്ബോള്‍ ടൂര്‍ണമെന്റോടെയാണ് ഈ വര്‍ഷത്തെ മഴ മഹോത്സവത്തിന് തുടക്കമാകുക.

ജൂലായ് ഏഴിന് കൊളഗപ്പാറ ഹില്‍ ഡിസ്ട്രിക്ട് ക്ലബ്ബില്‍ നടക്കുന്ന മഡ് ഫുട്ബോള്‍ ഫ്രണ്ട്ലി മാച്ചില്‍ ടൂറിസം സംരംഭകര്‍, പോലീസ് ടീം, ഫോറസ്റ്റ് ടീം, മീഡിയ ടീം എന്നിവരുടെ മത്സരങ്ങളും അരങ്ങേറും. ഇതോടൊപ്പം ഇത്തവണ വയനാട്ടിലെ പ്രമുഖ കായിക താരങ്ങള്‍ പങ്കെടുക്കുന്ന മാരത്തോണ്‍, ടൂറിസം സെമിനാറുകള്‍, വയനാട് ജീപ്പ് ക്ലബ്ബുമായി സഹകരിച്ച് ഫണ്‍ ഡ്രൈവ്, സൈക്ലിംഗ്, സാംസ്‌കാരിക പരിപാടികള്‍, എന്നിവയെല്ലാം മഴ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

ജൂലൈ 13ന് അരപ്പറ്റയിലായിരിക്കും ഫണ്‍ഡ്രൈവ് നടക്കുക. വിവിധ ഓഫ് റോഡ് വാഹനങ്ങളുമായി ഫണ്‍ റൈഡില്‍ പങ്കെടുക്കാന്‍ നിരവധി റൈഡേഴ്സ് എത്തിച്ചേരുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. 13ന് തന്നെ കല്‍പ്പറ്റ ഹരിതഗിരി ഹോട്ടലില്‍ നടക്കുന്ന ടൂറിസം സെമിനാറില്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ പഠനം നടത്തുന്ന മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ടൂറിസം മേഖലയിലെ തൊഴില്‍ സാധ്യതകള്‍ എന്ന വിഷയത്തെ ആസ്പദമാക്കിയായിരിക്കും സെമിനാറുകള്‍ നടക്കുക.

ജൂലൈ 13ന് കല്‍പ്പറ്റ എസ്.കെ. എം.ജെ. സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേക സജ്ജമാക്കുന്ന വേദിയിലാണ് സാംസ്‌കാരിക പരിപാടിയുടെ ഭാഗമായുള്ള മെഗാഷോയും അരങ്ങേറും. ബാംഗ്ലൂര്‍ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അകം ബാന്റിന്റെ പരിപാടികളായിരിക്കും മെഗാഷോയിലുണ്ടായിരിക്കുക. 14ന് നടക്കുന്ന സമാപന സമ്മേളനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് വാഞ്ചീശ്വരന്‍, സെക്രട്ടറി സി.പി. ശൈലേഷ്, സ്പ്ലാഷ് ജനറല്‍ കണ്‍വീനര്‍ എം..ജെ. സുനില്‍, കോഡിനേറ്റര്‍ കെ. രവീന്ദ്രന്‍, ജോസ് കൈനടി തുടങ്ങിയവര്‍ പങ്കെടുത്തു.

Wayanad
English summary
Wayanad rain celebration will start saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X