വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്വാറന്റൈന്‍ റിസോര്‍ട്ട് ഏറ്റെടുക്കാനെത്തി, ജീവനക്കാര്‍ക്ക് നേരെ പട്ടിയെ അഴിച്ചുവിട്ടു, സംഭവിച്ചത്!!

Google Oneindia Malayalam News

പനമരം: ഒരു ക്വാറന്റൈന്‍ കേന്ദ്രം ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥര്‍ സ്വപ്‌നത്തില്‍ പോലും ഇത്തരമൊരു അതിക്രമം പ്രതീക്ഷിച്ച് കാണില്ല. എന്നാല്‍ അപ്രതീക്ഷിതമായത് സംഭവിച്ചു. ക്വാറന്റൈന്‍ കേന്ദ്രമായി പ്രഖ്യാപിച്ച റിസോര്‍ട്ട് ഏറ്റെടുക്കാന്‍ പോയ പഞ്ചായത്ത് ജീവനക്കാര്‍ക്ക് നേരെ ഉടമ പട്ടിയെ അഴിച്ചുവിട്ടിരിക്കുകയാണ്. സത്യം പറഞ്ഞാല്‍ ഇവര്‍ ജീവനും കൊണ്ടോടി. എന്നാല്‍ ഉടമയുടെ ഈ നീക്കത്തിന് കാര്യമായിട്ടുള്ള പണി പിന്നാലെ വന്നിരിക്കുകയാണ്.

1

റിസോര്‍ട്ട് ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം പൂതാടി പഞ്ചായത്തിലെ എടക്കാടിലാണ് സംഭവം. ഉടമ ഒരുതരത്തിലും ഇവരുമായി സഹകരിക്കാന്‍ തയ്യാറല്ലായിരുന്നു. റിസോര്‍ട്ടില്‍ എത്തിയ പഞ്ചായത്ത് ജീവനക്കാരോട് റിസോര്‍ട്ട് വിട്ടുതരാനാവില്ലെന്നാണ് ഉടമ നിലപാടെടുത്തത്. ശരിക്കും കുടുങ്ങി പോയ അവസ്ഥയിലായിരുന്നു ഉദ്യോഗസ്ഥര്‍. ഇതിനിടെ ഉടമയുമായി തര്‍ക്കമായി. ഇതോടെ ഇയാള്‍ പട്ടിയെ അഴിച്ചുവിടുകയായിരുന്നു.

പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനില്‍കുമാര്‍, ക്ലര്‍ക്ക് സന്തോഷ്, വളണ്ടിയര്‍മാരായ മഹേഷ്, ദീപു, സനീഷ് എന്നിവരാണ് പരാതി നല്‍കിയത്. തുടര്‍ന്ന് കേണിച്ചിറ പോലീസ് റിസോര്‍ട്ട് ഉടമയ്‌ക്കെതിരെ കേസെടുത്തു. പുറമേ നിന്ന് എത്തുന്നവരെ ക്വാറന്റൈനില്‍ താമസിപ്പിക്കുന്നതിനായി പഞ്ചായത്ത് മുന്‍കൂട്ടി തന്നെ എല്ലാ റിസോര്‍ട്ടുകള്‍ക്കും വില്ലകള്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. അതേസമയം ഉടമയുടെ രീതിയില്‍ ശരിക്കും ഉദ്യോഗസ്ഥര്‍ പകച്ച് പോയിരിക്കുകയാണ്.

നേരത്തെ നല്‍കിയ നോട്ടീസ് പ്രകാരം ശുചീകരണ പ്രവൃത്തികള്‍ക്കായിട്ടാണ് അധികൃതര്‍ റിസോര്‍ട്ടിലെത്തിയത്. എന്നാല്‍ കോവിഡ് രോഗികളെ താമസിപ്പിക്കുന്നതിനുള്ള സ്ഥലമല്ല ഇതെന്നും, പറഞ്ഞ് മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് പട്ടിയെ അഴിച്ചുവിടാന്‍ ഭാര്യയോട് പറയുകയുമായിരുന്നു. നേരത്തെ കര്‍ണാടകത്തില്‍ നിന്ന് ജില്ലയിലെത്തിയ 18 ആദിവാസികളെ മാറ്റി താമസിപ്പിക്കുന്നതിനായി തരിയോടുള്ള റിസോര്‍ട്ട് വിട്ട് നല്‍കിയില്ലെന്ന് ഇതേ പോലെ പരാതി ഉയര്‍ന്നിരുന്നു.

ലോക്ഡൗണ്‍ ഇളവ് വന്നു... ഇനി നാട്ടിലേക്ക് പോയേക്കാം, ജാര്‍ഖണ്ഡ് യുവാക്കള്‍ക്ക് സംഭവിച്ചത് ഇങ്ങനെലോക്ഡൗണ്‍ ഇളവ് വന്നു... ഇനി നാട്ടിലേക്ക് പോയേക്കാം, ജാര്‍ഖണ്ഡ് യുവാക്കള്‍ക്ക് സംഭവിച്ചത് ഇങ്ങനെ

Wayanad
English summary
resort owner releases dog against panchayat officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X