വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹോം ഐസൊലേഷന്‍ സംവിധാനം ഒരുക്കി വയനാട്; 26 പേര്‍ക്ക് വീട്ടില്‍ ചികിത്സ

Google Oneindia Malayalam News

കല്‍പ്പറ്റ: രോഗലക്ഷണമില്ലാത്ത കൊവിഡ് രോഗികളെ വീട്ടില്‍ തന്നെ നിര്‍ത്തി നിരീക്ഷിക്കുന്ന ഹോം ഐസൊലേഷന്‍ സംവിധാനം വയനാട് ജില്ലയിലും നടപ്പിലാക്കി. വയനാട്ടില്‍ 26 പേരാണ് ഹോം ഐസൊലേഷനില്‍ കഴിയുന്നത്. ഇത്തരത്തില്‍ ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ റൂം ക്വാറന്റൈന്‍ ചെയ്യുന്നതിന് മാനസികമായി തയ്യാറായിരിക്കണമെന്നതാണ് പ്രാഥമിക കാര്യം. ഇതിന് പുറമേ നിര്‍ബന്ധമായും ഒരു കെയര്‍ ടേക്കര്‍ ഉണ്ടായിരിക്കണം.

corona

രോഗിക്ക് പുറമേ കെയര്‍ടേക്കറും കൃത്യമായി കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചിരിക്കണം. രോഗികളുടെ ആവശ്യാനുസരണം ജില്ലയില്‍ ഹോം ഐസൊലേഷന്‍ വര്‍ധിപ്പിക്കും. കൊവിഡ് രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പക്കാതെ കൊവിഡ് സ്ഥിരീകരിച്ച രോഗികളെയാണ് ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നത്. ഇതിന് പുറമേ പ്രമേഹവും രക്തസമ്മര്‍ദവും അടക്കമുള്ള മറ്റ് രോഗങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, അടുത്തിനെ പ്രസവിച്ചവര്‍, പ്രതിരോധ ശേഷി താരതമ്യേന കുറഞ്ഞവര്‍ എന്നിവരെ ഹോം ഐസോലേഷനില്‍ പ്രവേശിപ്പിക്കില്ല.

അതേസമയം വയനാട് ജില്ലയില്‍ ഇന്ന് 59 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2774 ആയി. 2091 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 667 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 31 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്.

നെന്മേനി സ്വദേശികള്‍-11 , മാനന്തവാടി, എടവക സ്വദേശികളായ അഞ്ചുപേര്‍ വീതം, നൂല്‍പ്പുഴ, മീനങ്ങാടി നാലുപേര്‍ വീതം, മുട്ടില്‍, കണിയാമ്പറ്റ, പുല്‍പ്പള്ളി, ബത്തേരി, അമ്പലവയല്‍, സ്വദേശികളായ മൂന്ന് പേര്‍ വീതം, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, സ്വദേശി കളായ രണ്ടുപേര്‍ വീതം, കോട്ടത്തറ, തിരുനെല്ലി, പൂതാടി, വെങ്ങപ്പള്ളി, തരിയോട്, വെള്ളമുണ്ട, കല്‍പ്പറ്റ, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കം മൂലം രോഗബാധിതരായത്. തിരുനെല്ലി സ്വദേശിനി മലപ്പുറം ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയാണ്.

മേപ്പാടി, വെള്ളമുണ്ട, ബത്തേരി സ്വദേശികളായ മൂന്ന് പേര്‍ വീതം, വേങ്ങപ്പള്ളി, നെന്മേനി സ്വദേശികളായ രണ്ടുപേര്‍ വീതം, നടവയല്‍, കരണി, എടവക, കമ്പളക്കാട്, പിണങ്ങോട്, തവിഞ്ഞാല്‍, മീനങ്ങാടി, മാനന്തവാടി, കല്‍പ്പറ്റ, അമ്പലവയല്‍, പുല്‍പ്പള്ളി, വാകേരി, വേലിയമ്പം, പടിഞ്ഞാറത്തറ സ്വദേശികളായ ഓരോരുത്തരും, കോഴിക്കോട് ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ട് പേരും, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബുധനാഴ്ച്ച പുതുതായി നിരീക്ഷണത്തിലായത് 160 പേരാണ്. 98 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3520 പേര്‍. ഇന്ന് വന്ന 46 പേര്‍ ഉള്‍പ്പെടെ 672 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1963 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 78460 സാമ്പിളുകളില്‍ 73099 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 70325 നെഗറ്റീവും 2774 പോസിറ്റീവുമാണ്.

Wayanad
English summary
wayanad set up home isolation facilities for covid-19 confirmed patience
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X