വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ മുന്നൊരുക്കങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എത്തുന്നു, പരീക്ഷയ്ക്ക് തയ്യാറെടുത്ത് സ്‌കൂളുകള്‍!!

Google Oneindia Malayalam News

കല്‍പ്പറ്റ: ലോക്ഡൗണില്‍ ഇളവ് വന്നതോടെ മാറ്റിവെച്ച പരീക്ഷകള്‍ക്കായി തയ്യാറെടുക്കുകയാണ് വയനാട്ടിലെ സ്‌കൂളുകള്‍. എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി, വിഎച്ച്എസ്‌സി പരീക്ഷകളാണ് ഇനി നടക്കാനുള്ളത്. കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് പരീക്ഷ നടത്തുന്നത്. 26 മുതല്‍ 30 വരെയാണ് പരീക്ഷ നടത്തുന്നത്. ജില്ലയില്‍ 93 കേന്ദ്രങ്ങളിലായി 33000 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുക. പരീക്ഷാ കേന്ദ്രങ്ങളായ സ്‌കൂളുകള്‍ അണുവിമുക്തമാക്കുന്ന നടപടികളും ആരംഭിച്ചിരിക്കുകയാണ്.

1

അഗ്നിരക്ഷാ സേനയ്ക്കാണ് സ്‌കൂളുകള്‍ അണുവിമുക്തമാക്കുന്നതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, പോലീസ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സ്‌കൂളുകളില്‍ പരീക്ഷയ്ക്കായുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. പരീക്ഷാ നടത്തിപ്പിന് മുന്നോടിയായി പ്രിന്‍സിപ്പള്‍മാരുടെ നേതൃത്വത്തില്‍ ഓരോ വിദ്യാര്‍ത്ഥിയുടെയും വീടുകളില്‍ വിളിച്ച് ഹാജര്‍ ഉറപ്പാക്കുന്നുണ്ട്. ഇത് പൂര്‍ത്തിയാക്കിയെന്ന് അധികൃതര്‍ പറഞ്ഞു.

ലോക്ഡൗണിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ ജില്ലയില്‍ നിന്നുള്ള 25 വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്‌ക്കെത്താന്‍ ആവശ്യമായ പാസ് നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. അതേസമയം ജില്ല വിട്ട് പോയതും ക്വാറന്റൈനില്‍ കഴിയുന്നതുമായ അധ്യാപകരുടെ ഒഴിവ് നികത്താനും നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ പത്താം ക്ലാസിലെ കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ മുന്‍കരുതലുകളും പരീക്ഷാ ടിപ്‌സുകളും അധ്യാപകര്‍ നല്‍കിയിട്ടുണ്ട്.

സമഗ്ര ശിക്ഷാ കേരളയുടെ സഹായത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആദിവാസി കോളനികളില്‍ അടക്കം പരീക്ഷാ മുന്നൊരുക്കം നടത്തുന്നുണ്ട്. ഈരംകൊല്ലി, കോയാലിപ്പുര കോളനികളില്‍ പുതിയ മാസ്‌കുകള്‍, സാനിറ്റൈസര്‍, ലഘുഭക്ഷണ കിറ്റ് എന്നിവയുമായി കഴിഞ്ഞ ദിവസം ഈ സംഘമെത്തി കൈകഴുകലും മാസ്‌ക് ധരിക്കലും പരിചയപ്പെടുത്തിയിരുന്നു. അധ്യാപകര്‍ തയ്യാറാക്കിയ പഠനകുറിപ്പുകളും നല്‍കി.

പ്രിയങ്കയുടെ മാസ് നീക്കം,അണിനിരന്ന് 50000 പ്രവര്‍ത്തകര്‍, 3 പേരില്‍ ഭയം, രാഹുല്‍ മോഡലില്‍ കോണ്‍ഗ്രസ്പ്രിയങ്കയുടെ മാസ് നീക്കം,അണിനിരന്ന് 50000 പ്രവര്‍ത്തകര്‍, 3 പേരില്‍ ഭയം, രാഹുല്‍ മോഡലില്‍ കോണ്‍ഗ്രസ്

Wayanad
English summary
students and teachers prepping for sslc, hsc examination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X