വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്വാറന്റീനില്‍ കഴിഞ്ഞ യുവതി കറങ്ങിനടന്നതായി പൊലീസ് കേസ്; പക്ഷെ സംഭവിച്ചത്; സാങ്കേതിക പിഴവ്

  • By News Desk
Google Oneindia Malayalam News

ബത്തേരി: കൊവിഡ് പ്രതിരോധ നടപടികളുമായി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവതി നാട്ടില്‍ പലയിടത്തും കറങ്ങി നടന്നതായി 'ബി സേഫ്' പൊലീസ് ആപ്പ്. യുവതിക്കെതിരെ കേസെടുത്തതോടെയാണ് സംഭവം യുവതിയും ഭര്‍ത്താവും അറിയുന്നത് തന്നെ. ആപ്പിലെ സാങ്കേതിക പിഴവാണ് കെസെടുക്കലിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചത്.

സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവതിയും ഭര്‍ത്താവും ഇക്കഴിഞ്ഞ 23 നായിരുന്നു ബംഗ്‌ളൂരുവില്‍ നിന്നും ചീരാല്‍ ചെറുമാടുള്ള വീട്ടിലെത്തുന്നത്. വീടിന്റെ മുകള്‍ നിലയില്‍ വര്‍ക്ക് ഫ്രം ഹോം സൗകര്യം മുന്‍കൂട്ടി ഒരുക്കിയതിനാല്‍ വീട്ടകാരുമായി പോലും ഇടപഴകാതെയാണ് കഴിയുന്നത്.

corona

നാട്ടിലെത്തിയതിന്റെ അന്ന് തന്നെ കൊവിഡിനെതിരെ പ്രവര്‍ത്തിക്കുന്ന എല്ലാ ടീമുകളും ഇവരെ നിരന്തരം ബന്ധപ്പെടുന്നുണ്ട്. വന്നതിന്റെ അടുത്ത ദിവസം തന്നെ യുവാവിന്റെ ഫോണിലേക്ക് ആപ് അയച്ച് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒടിപി വരാത്തതിനാല്‍ അതിന് കഴിഞ്ഞിരുന്നില്ല. ഇക്കാര്യം പൊലീസിനെ അറിയിച്ചതിന് പിന്നാലെയാണ് ബീ സേഫ് എന്ന ട്രാക്കിംഗ് ആപ്പ് അയച്ച് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത്. ഇരുവരും ഇന്‍സ്റ്റാള്‍ ചെയ്‌തെങ്കിലും നിലവിലെ ലൊക്കേഷന്‍ കാണിച്ചത് 5 കിലോമീറ്ററോളം മാറി ചെറുമാടി പകരം ബത്തേരിക്കടുത്തുള്ള പ്രദേശമായിരുന്നു.

ഇതേ കുറിച്ച് സൈബര്‍ സെല്ലിലേക്ക് പരാതി അറിയിച്ച് കൊണ്ട് മെയ.ില്‍ അയച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഫോണ്‍ ലൊക്കേഷന്‍ മാറിയതോടെ പിറ്റേന്ന് പൊലീസ് അന്വേഷണത്തിനെത്തുകയായിരുന്നു. എന്നാല്‍ പൊലീസിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയതോടെയാണ് സാങ്കേതിക പിഴവ് മനസിലാവുന്നത്.

എന്നാല്‍ ക്വാറന്റൈന്‍ ലംഘിച്ച് യുവതി അടക്കമുള്ളവര്‍ കറങ്ങി നടക്കുകയാണെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. സംഭവം സാങ്കേതിക പിഴവാണെന്ന് കുടുതല്‍ അന്വേഷണം നടത്തി ബോധ്യപ്പെട്ടാല്‍ കേസ് റദ്ദ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. മറ്റ് ചിലര്‍ക്കെതിരേയും സമാനരീതിയില്‍ കേസ് വന്നിട്ടുണ്ട്.

അതേസമയം വയനാട്ടില്‍ കഴിഞ്ഞ ദിവസം നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മെയ് 27 ന് കുവൈറ്റില്‍ നിന്നും നാട്ടിലെത്തിയ കോളേരി സ്വദേശിയായ 26 കാരന്‍, ഇതേ ദിവസം കുവൈറ്റില്‍ നിന്നും നാട്ടിലെത്തിയ ബത്തേരി കല്ലുവയല്‍ സ്വദേശിയായ 46 കാരന്‍, മെയ് 26ന് ദുബായില്‍ നിന്നും നാട്ടിലെത്തിയ പനമരം അരിഞ്ചോര്‍മല സ്വദേശിയായ 26 കാരന്‍, 26 ന് കുവൈറ്റില്‍ നിന്നുമെത്തിയ കോറോം സ്വദേശിയായ 47 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരെല്ലാം ക്വാറന്റയിനില്‍ കഴിഞ്ഞുവരികയായിരുന്നു.

അഞ്ച് പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 55 ആയി ഉയര്‍ന്നു.ഇതില്‍ 26 പേര്‍ നേരത്തെ രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു.

ഇന്ത്യയില്‍ കൊവിഡ് ഒറ്റദിവസത്തിനിടെ ഉണ്ടാവുന്ന ഏറ്റവും ഉയര്‍ന്ന നിരക്കില്‍; മരണവും വര്‍ധിച്ചുഇന്ത്യയില്‍ കൊവിഡ് ഒറ്റദിവസത്തിനിടെ ഉണ്ടാവുന്ന ഏറ്റവും ഉയര്‍ന്ന നിരക്കില്‍; മരണവും വര്‍ധിച്ചു

Wayanad
English summary
Wayanad:Technical Error in Be Safe Police App
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X