വയനാട് ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്; ഒരാള്‍ക്ക് രണ്ടാമതും രോഗം
വയനാട്: വയനാട് ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജൂലൈ 3ന് സൗദിയില്‍ നിന്നും വന്ന് കണ്ണൂരില്‍ ക്വാറന്റൈനില്‍ കഴിഞ്ഞുവരുന്ന 28 കാരനായ കല്‍പ്പറ്റ സ്വദേശി, കുവൈത്തില്‍ നിന്നും ജൂലൈ 3 ന് വന്ന് കോഴിക്കോട് ക്വാറന്റൈനില്‍ കഴിഞ്ഞുവരുന്ന കൊളഗപ്പാറ സ്വദേശിനിയായ 40 കാരി,
ഹൈദ്രാബാദില്‍ നിന്നും ജൂണ്‍ 20 ന് കോയമ്പത്തൂരില്‍ വരുകയും പിന്നീട് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയും, പിന്നീട് രോഗമുക്തി നേടി പാലക്കാട് എത്തിയ ശേഷം വീണ്ടും രോഗബാധ സ്ഥിരീകരിച്ച് പാലക്കാട് ജില്ലാശുപത്രിയില്‍ കഴിഞ്ഞുവരുന്ന കേണിച്ചിറ സ്വദേശിയായ 42 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

അതേസമയം ജില്ലയില്‍ ഇന്നലെ 8 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂണ്‍ 30 ന് കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നെത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന കമ്പളക്കാട് സ്വദേശിയായ 48 കാരന്‍, ഇയാള്‍ക്കൊപ്പം വന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മുള്ളന്‍കൊല്ലി സ്വദേശിയായ 36 കാരന്‍, ജൂണ്‍ 30ന് ബാംഗ്ലൂരില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മുള്ളന്‍കൊല്ലി സ്വദേശിയായ 22 കാരന്‍, ഹൈദരാബാദില്‍ നിന്ന് ജൂണ്‍ 30 ന് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പേരിയ സ്വദേശിയായ 37 കാരി, കര്‍ണാടകയില്‍ നിന്ന് ജൂണ്‍ 23 ജില്ലയിലെത്തി രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള 40 കാരിയുടെ കൂടെ യാത്ര ചെയ്ത അപ്പപ്പാറ സ്വദേശിയായ 50 കാരന്‍, ജൂലൈ ഒന്നിന് ബാംഗ്ലൂരില്‍ നിന്ന് എത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന തവിഞ്ഞാല്‍ സ്വദേശി 36 കാരന്‍, ജൂണ്‍ 29 ന് സൗദിയില്‍നിന്ന് ജില്ലയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വാളാട് സ്വദേശി 46 കാരന്‍, മാര്‍ച്ച് 14 ന് സൗദിയില്‍ നിന്ന് മുംബൈയിലെത്തി അവിടെ നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശിയായ 30 കാരന്‍ എന്നിവര്‍ക്കായിരുന്നു ഇന്നലെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 272 പേര്‍ക്കാണ്. 157 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍ ആണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നത് 38 പേര്‍ ആണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ന്‍ പറഞ്ഞു. 111 പേര്‍ക്ക് ഇന്ന് കൊവിഡ് രോഗമുക്തി നേടാനായിട്ടുണ്ട്. അതേസമയം സമ്പര്‍ക്കത്തിലൂടെയുളള രോഗികളുടെ എണ്ണം ഇന്ന് ഏറ്റവും ഉയരത്തിലാണ് എന്നത് ആശങ്ക ഉയര്‍ത്തുന്നു.












Click it and Unblock the Notifications