വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടുവ നാട്ടിലിറങ്ങി; ഒന്നര ക്വിന്റെല്‍ തൂക്കമുള്ള പോത്തിനെ കൊന്ന് 6 കിലോ മീറ്റര്‍ ദൂരം; സംഭവിച്ചത്

  • By News Desk
Google Oneindia Malayalam News

പനമരം: വയനാട്ടില്‍ വയലില്‍ കെട്ടിയ പോത്തിനെ കടുവ കൊന്നു. മേയാനായി വയലില്‍ ആയിരുന്നു സംഭവം. പൂതാടി പഞ്ചായത്തിലാണ് സംഭവം. നാട്ടില്‍ കടുവ ഇറങ്ങിയതോടെ പ്രദേശ വാസികളും നാട്ടുകാരും ആശങ്കയിലാണ്.

നാല് പോത്തിനെ വയലില്‍ കെട്ടിയിരിക്കുകയായിരുന്നു. ശബ്ദം കേട്ടാണ് വീട്ടുകാര്‍ സ്ഥലത്തെത്തിയത്. എന്നാല്‍ കാഴ്ച്ച കണ്ട് അവര്‍ അമ്പരപ്പെട്ടുപോയി.

tiger

ഒന്നര വയസ് പ്രായവും ഒന്നര ക്വിന്റല്‍ തൂക്കവുമുള്ള പോത്തിനെ കൊന്ന് 6 മീറ്ററോളം ദൂരത്തില്‍ വലിച്ച് കൊണ്ട് പോയിരുന്നു. എന്നാല്‍ വീട്ടുകാര്‍ ബഹളം വെച്ചതോടെ കടുവ വനത്തിലേക്ക് കയറുകയായിരുന്നു.

ദേഹത്ത് വരയുള്ള വെളുത്ത വലിയ കൊഴുത്ത കടുവയാണ് പോത്തിനെ പിടിച്ചതെന്നു വീട്ടുകാര്‍ പറഞ്ഞു. പാതിരി സൗ്ത്ത് സെക്ഷനില്‍പ്പെട്ട ഈ പ്രദേശത്ത് അടുത്തിടെയായി വന്യ ജീവി ശല്യം രൂക്ഷമാണ്. ആന, പന്നി തുടങ്ങിയ ജീവികള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നത് നിത്യ സംഭവമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വലിയ കൃഷിനാശവും ഉണ്ടാവാകാറുണ്ട്. എന്നാല്‍ കടുവ ഇറങ്ങുകയും പോത്തിനെ പിടിക്കുകയും ചെയ്തത് ആദ്യമായാണെന്നും ഇവര്‍ ആശങ്ക പ്രകടിപ്പിച്ചു.

സംഭവം അറിഞ്ഞതിന് പിന്നാലെ വനപാലകരും കോണിച്ചിറ പൊലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു. കടുവ ഇറങ്ങുന്നതിനായി ഈ ഭാഗത്ത് ക്യാമറ സ്ഥാപിക്കുമെന്ന് ഇവര്‍ ഉറപ്പ് നല്‍കി. ഒപ്പം പോത്തിനെ നഷ്ടമായ ഉടമക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കുമെന്ന് വനപാലകരും ഉറപ്പ് നല്‍കി.

സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ അതീവ ജാഗ്രതയിലാണ്. പകലും രാത്രിയിലും പേടിയോടെയാണ് ഇവര്‍ പുറത്തിറങ്ങുന്നത്.

ഞെട്ടിപ്പിച്ച് ഇന്ത്യയിലെ കൊവിഡ് കണക്കുകള്‍; 24 മണിക്കൂറിനിടെ കൊവിഡ് 8380 പേര്‍ക്ക്ഞെട്ടിപ്പിച്ച് ഇന്ത്യയിലെ കൊവിഡ് കണക്കുകള്‍; 24 മണിക്കൂറിനിടെ കൊവിഡ് 8380 പേര്‍ക്ക്

ഉത്ര വധം: പാമ്പിനെ കൊണ്ട് കൊത്തിച്ചത് വടി കൊണ്ടടിച്ച്, പിന്നില്‍ നിന്ന് കളിച്ചത് സഹോദരി, ചുരുളഴിഞ്ഞുഉത്ര വധം: പാമ്പിനെ കൊണ്ട് കൊത്തിച്ചത് വടി കൊണ്ടടിച്ച്, പിന്നില്‍ നിന്ന് കളിച്ചത് സഹോദരി, ചുരുളഴിഞ്ഞു

Wayanad
English summary
Wayanad: Tiger Attacked a Buffalo in poothadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X