വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വീണ്ടും കടുവാ ഭീതി...പശുവിനെ മേയുന്നതിനിടെ കടിച്ച് കൊന്നു, പകലും സുരക്ഷിതമല്ല!!

Google Oneindia Malayalam News

മാനന്തവാടി: വയനാട്ടില്‍ വീണ്ടും കടുവാ ഭീതി വര്‍ധിക്കുന്നു. വന്യമൃഗ ശല്യം രൂക്ഷമായ തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയില്‍ പശുവിനെ കടുവ ആക്രമിച്ച് കൊന്നു. ജോസഫ് എന്നയാളിന്റെ പശുവിനെയാണ് കൊന്നത്. വയലില്‍ മേയുന്നതിനിടെയായിരുന്നു കടുവയുടെ ആക്രമണം. ഇന്നലെ ഉച്ചയോടെയാണ് ആക്രമണമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. പശുവിന്റെ കരച്ചില്‍ കേട്ട് എത്തിയ ജോസഫും ഭാര്യം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

1

കടുവ ജോസഫിനും ഭാര്യ സൗമ്യക്കും നേരെ ചീറി അടുത്തു. കടുവ ചാടിയടുത്തതോടെ സൗമ്യ പേടിച്ച് നിലവിളിച്ചു. ഇതോടെ കടുവ ആക്രമിക്കാതെ പിന്തിരിയുകയായിരുന്നു. കാട്ടിക്കുളത്ത് നിന്ന് വെറ്ററിനറി ഡോക്ടര്‍ എത്തി പശുവിന്റെ പോസ്റ്റുമോര്‍ട്ടം നടത്തി. ഈ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് വനപാലകര്‍ ഉറപ്പ് നല്‍കി.

നേരത്തെ ഇയാളുടെ അയല്‍വാസി ജോസഫിന്റെ പശുവിനെ നേരത്തെ കടുവ ആക്രമിച്ച് കൊന്നിരുന്നു. കടുവയെ പിടികൂടാന്‍ കൂടി സ്ഥാപിക്കണമെന്നും ക്യാമറ സ്ഥാപിക്കമമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇവിടെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ചര്‍ച്ചയില്‍ ക്യാമറ ഇന്ന് തന്നെ സ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇത് തന്നെ സ്ഥാപിക്കാനാണ് സാധ്യത.

നേരത്തെ ബത്തേരിയില്‍ ഇത്തരത്തിലുള്ള കടുവയുടെ ആക്രമണം ഉണ്ടായിരുന്നു. അന്ന് ബൈക്ക് യാത്രക്കാര്‍ക്ക് നേരെ കടുവ ചീറിയടുക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇവര്‍ ബാങ്കില്‍ നിന്ന് ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റിന് സമീപമെത്തിയപ്പോഴാണ് ഇവര്‍ കടുവയെ കാണുന്നത്. താന്‍ വണ്ടി നിര്‍ത്തിയെങ്കിലും കടുവയുള്ളത് അറിയാതെ പിന്നാലെ വന്നയാള്‍ തന്നെ മറികടന്ന് പോയി. ഇയാള്‍ വേഗത കൂട്ടിയത് കൊണ്ടാണ് രക്ഷപ്പെട്ടത്. കടുവ ഈ ബൈക്കിന് പിന്നാലെ ഒടി. പിന്നാലെ വന്ന മറ്റൊരു ബൈക്കിന് പിന്നാലെയും കടുവ ചാടി, എങ്ങനെയോ അയാള്‍ രക്ഷപ്പെട്ടു. ഇതിനിടെയാണ് കടുവ കാട്ടിലേക്ക് കയറി രക്ഷപ്പെട്ടതെന്നും ഇവര്‍ പറഞ്ഞു.

Wayanad
English summary
wayanad: tiger killed cow in thirunnelli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X