വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭയന്ന് വിറച്ച് തോല്‍പ്പെട്ടി, കണ്ണ് തെറ്റിയാല്‍ എത്തുന്നത്, ഒരു മാസത്തോളം, നാട്ടുകാർക്ക് നേരെയും!!

Google Oneindia Malayalam News

മാനന്തവാടി: ഭയന്ന് വിറച്ചിരിക്കുകയാണ് തോല്‍പ്പെട്ടി. വന്യമൃഗ ശല്യം ഇവിടെ തുടര്‍കഥയാണ്. കാട്ടാനയായിരുന്നു ഇവിടെ മുമ്പുള്ള പ്രധാന ഭയം. എന്നാല്‍ ഇപ്പോഴതാ കടുവയിലേക്ക് മാറിയിരിക്കുകയാണ്. ഇരുട്ടായാല്‍ കടുവ നാട്ടിലേക്ക് ഇറങ്ങും. പകല്‍ പോലും ചിലപ്പോള്‍ രക്ഷയില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം ഗര്‍ഭിണിയായ പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. തോല്‍പ്പെട്ടിയിലെ നരിക്കല്ല് പിവിഎസ് പ്ലാന്റേഷന്‍ ബംഗ്ലാവിന് അടുത്തായിട്ട് മേയാന്‍ അയച്ചതായിരുന്നു പശുവിനെ. ആറുമാസം ഗര്‍ഭിണിയായിരുന്നു പശു.

1

കഴുത്തിനും കാലിനും സാരമായി പരിക്കേറ്റാണ് പശു ചത്തത്. ഇവിടെയുള്ള എസ്റ്റേറ്റിലെ തന്നെ തൊഴിലാളിയായ ഗണപതി എന്നയാളുടേതാണ് ഈ പശു. അതേസമയം കടുവാഭീതി ഭയപ്പെടുത്തുന്നതാണ്. പശുവിനെ നഷ്ടമായതിന് നഷ്ടപരിഹാരം ലഭിക്കും. എന്നാല്‍ മനുഷ്യരുടെ കാര്യത്തില്‍ ഇവര്‍ ഭയത്തിലാണ്. കടുവ ഒരു മാസത്തോളമായി ഈ പ്രദേശത്ത് തമ്പടിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പശുവിന്റെ കരച്ചില്‍ കേട്ട് എത്തിയവര്‍ക്ക് നേരെ കടുവ ചീറിയടുത്തെന്നും നാട്ടുകാര്‍ ഭയത്തോടെ പറയുന്നു.

Recommended Video

cmsvideo
Rahul Gandhi Disributes 175 Televisions in Wayanad | Oneindia Malayalam

വനപാലകര്‍ സ്ഥലത്തെത്തിയെങ്കിലും കടുവ രക്ഷപ്പെട്ടിരുന്നു. വെറ്ററിനറി ഓഫീസര്‍ കാട്ടിക്കുളത്ത് നിന്നെത്തിയാണ് പശുവിന്റെ ജഡപരിശോധന നടത്തിയത്. നഷ്ടപരിഹാരം ഡോക്ടറുടെ റിപ്പോര്‍ട്ടിന് ശേഷിന് കൈമാറും. അതേസമയം തിരുനെല്ലി പഞ്ചായത്തിലെ തന്നെ തോല്‍പ്പെട്ടിയിലും സമീപ പ്രദേശങ്ങളിലും മാസങ്ങളായി വന്യമൃഗ ശല്യം അതിരൂക്ഷമാണ്. നേരത്തെ പുല്‍പ്പള്ളിയിലെ ജനവാസ കേന്ദ്രമായ മണലമ്പത്ത് കെട്ടിയിട്ടിരുന്ന പശുവിനെയും കടുവ കൊന്നിരുന്നു.

അന്നും ഗര്‍ഭിണിയായ പശുവിനെ തന്നെയായിരുന്നു കൊന്നത്. പശുവിനെ അഴിക്കാനെത്തിയവര്‍ കയര്‍ പൊട്ടിക്കിടക്കുന്നതായും ഇതിനെ വലിച്ചിഴച്ച് കൊണ്ടുപോയതായും കണ്ടിരുന്നു. 30 അകലെ നിന്ന് ഒടുവില്‍ പശുവിന്റെ ജഡം കിട്ടിയത്. അന്ന് വനപാലകര്‍ കടുവയ്ക്കായി തിരച്ചില്‍ വ്യാപകമായി നടത്തിയെങ്കിലും കടുവ കാട്ടിലേക്ക് കയറിയിരുന്നു. തുടര്‍ന്ന് ഇവിടെ നിരീക്ഷണ സംവിധാനവും ഒരുക്കിയിരുന്നു. നേരത്തെ ബശവന്‍കൊല്ലിയില്‍ യുവാവിനെ കടുവ കൊന്നുതിന്നിരുന്നു.

Wayanad
English summary
wayanad: tiger killed cow in tholpetti people are scared
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X